സി.പി.എം പ്രവർത്തകൻ പുണെയിൽ പിടിയിൽ

തലശ്ശേരി: അക്രമക്കേസിൽ പ്രതിയായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ച സി.പി.എം പ്രവർത്തകൻ പുണെ വിമാനത്താവളത്തിൽ പിടിയിലായി. ഇല്ലത്തുതാഴെ മണോളിക്കാവിന് സമീപത്തെ രമിത്താണ് (32) പിടിയിലായത്. മണോളിക്കാവിനു സമീപം നടന്ന സി.പി.എം-ബി.ജെ.പി സംഘർഷത്തിൽ ബി.ജെ.പി പ്രവർത്തകനെ വധിക്കാൻ ശ്രമിച്ചെന്നാണ് കേസ്. കേസിൽ പ്രതിയായ രമിത്ത് പിന്നീട് വിദേശത്തേക്ക് പോയി. ഇതേതുടർന്നാണ് പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. വിമാനത്താവളത്തിൽ പിടിയിലായ രമിത്തിനെ കൊണ്ടുവരാൻ തലശ്ശേരി പൊലീസ് പുണെയിലേക്ക് തിരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.