മംഗളൂരു: ദീപക് റാവു വധ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ മംഗളൂരു നഗരത്തിൽ തിരക്കേറിയ പി.വി.എസ് ജങ്ഷൻ ഉപരോധിച്ചു. സിറ്റി പൊലീസ് പരിധിയിൽ ബുധനാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച വൈകീട്ടുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. നിരോധനാജ്ഞ ലംഘിച്ച ഉപരോധക്കാരെ പ്രസംഗിക്കാൻ അനുവദിക്കാതെ ബന്തർ, പാണ്ഡേശ്വരം പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി. വേദയ്യ കാമത്ത്, രൂപ ഡി. ബങ്കര എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.