പാണ്ടിയില്‍ വീണ്ടും കാട്ടാനകൾ കൃഷിനശിപ്പിച്ചു

മുള്ളേരിയ: അഡൂര്‍ പാണ്ടിയില്‍ വീണ്ടും കാട്ടാനകളിറങ്ങി കൃഷിനശിപ്പിച്ചു. പാണ്ടി മുതുവത്ത് മൂലയിലെ പോക്കര്‍ ഹാജി, സേട്ടു അബ്ദുല്ല എന്നിവരുടെ പറമ്പിലെ 50ഓളം കുലച്ച വാഴകൾ, 25ഓളം തെങ്ങുകൾ എന്നിവ നശിപ്പിച്ചു. കൃഷിയിടത്തിൽ വെള്ളം പമ്പ്ചെയ്യുന്ന പൈപ്പുകൾ തകർത്തു. വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് കാട്ടാനകള്‍ കൂട്ടത്തോടെ കൃഷിയിടങ്ങളിലെത്തിയത്. കൃഷിയിടങ്ങൾക്കരികിൽനിന്ന് രാവിലെയും ആനകൾ ചിന്നം വിളിക്കുന്നുണ്ടായിരുന്നു. തുടർച്ചയായി ഉണ്ടാവുന്ന കാട്ടാനകളുടെ കടന്നാക്രമണം തടയാൻ നടപടിയുണ്ടാകാത്തത് കർഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.