പാനൂർ: സി.പി.എം പുത്തൂർ ലോക്കൽ കമ്മിറ്റി അംഗവും അബ്ദുൽഖാദർ കൾച്ചറൽ ഫോറം സെക്രട്ടറിയുമായ കെ. നൗഷാദിനെയും (45) പാർട്ടി പ്രവർത്തകൻ പൂളാണ്ടി നൗഫലിനെയും (40) വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് ആർ.എസ്.എസ് പ്രവർത്തകരെ കൂടി പാനൂർ െപാലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അഞ്ചുപേർ പിടിയിലായി. പാനൂർ കൂറ്റേരിയിലെ ആർ.എസ്.എസ് പ്രവർത്തകരായ താഴെക്കുനിയിൽ വിനോദ് (40), കാളിൻറവിട ക്രാന്തിക് (26), കൈതെവച്ചപറമ്പിൽ ശ്രീജിത്ത് (30), കമലദളത്തിൽ ശരത്ത് (31) എന്നിവരെയാണ് പാനൂർ സി.ഐ വി.വി. ബെന്നി അറസ്റ്റ് ചെയ്തത്. താഴെകണ്ടിയിൽ അരുൺകുമാറിനെ നേരത്തെ പിടികൂടിയിരുന്നു. നവംബർ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. നൗഷാദ് ഇപ്പോഴും കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.