കണ്ണൂർ: സംസ്ഥാന ലഹരിവർജന മിഷൻ വിമുക്തിയുടെ ആഭിമുഖ്യത്തിൽ കായികവിനോദങ്ങളിലൂടെ ലഹരിക്കെതിരെ പ്രചാരണം സംഘടിപ്പിക്കുന്നതിെൻറ ഭാഗമായി ദേശീയ യുവജനദിനമായ ജനുവരി 12ന് കണ്ണൂർ െപാലീസ് പരേഡ് ഗ്രൗണ്ടിൽ കബഡി മത്സരം നടത്തും. വിദ്യാഭ്യാസവകുപ്പ് നടത്തിയ കബഡി മത്സരത്തിൽ ഉപജില്ലതലത്തിൽ ഒന്നാം സ്ഥാനം നേടിയ 15 ടീമുകളാണ് അണ്ടർ 19 കാറ്റഗറി മത്സരത്തിൽ പങ്കെടുക്കുന്നത്. ലഹരിവസ്തുക്കൾക്കെതിരെയുള്ള ബോധവത്കരണ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിെൻറ ഭാഗമായി ജനുവരി 11ന് വൈകീട്ട് നാലിന് കണ്ണൂരിൽ വിളംബര ജാഥ നടത്തും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 5000, 4000, 3000 കാഷ് അവാർഡും േട്രാഫിയും നൽകും. സംസ്ഥാനതല കബഡി മഝരം 17ന് മലപ്പുറത്ത് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.