കാസര്‍കോട്: മണല്‍ക്കടത്തിന് അകമ്പടിപോവുകയായിരുന്ന കാര്‍ പൊലീസുകാർ സഞ്ചരിച്ച ബൈക്ക് ഇടിച്ചുവീഴ്ത്തി നിർത്താതെപോയി. പിന്നീട് എസ്.ഐയുടെ നേതൃത്വത്തില്‍ തിരച്ചിൽ നടത്തി കാര്‍ കണ്ടെത്തി ഡ്രൈവറെ അറസ്റ്റ് ചെയ്തു. തെക്കിലിലെ ജംഷീറാണ് (27) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാവിലെ ദേളിയിലാണ് പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന പൊലീസുകാര്‍ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ചത്. പൊലീസുകാര്‍ കൈനീട്ടി കാർ നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോൾ ബൈക്കിലിടിച്ച് അമിതവേഗത്തില്‍ ഓടിച്ചുപോവുകയായിരുന്നു. പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട പൊലീസുകാര്‍ കാറിെൻറ നമ്പർ കുറിച്ചെടുത്തിരുന്നു. പിന്നീട് കാസര്‍കോട് എസ്.ഐ പി. അജിത് കുമാറിെൻറ നേതൃത്വത്തില്‍ നടത്തിയ പരിശോധനക്കിടെ രാത്രി തെക്കിലില്‍നിന്നാണ് കാര്‍ കണ്ടെത്തിയത്. പൊലീസുകാരുടെ നീക്കങ്ങളെക്കുറിച്ച് വിവരം നൽകാൻ മണൽ കടത്തുന്ന ലോറിക്ക് മുന്നിൽ സഞ്ചരിക്കുേമ്പാഴാണ് കാർ ബൈക്കിൽ ഇടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.