കണ്ണൂർ: പാചകവാതക അദാലത്തിലെ തീരുമാനങ്ങൾ നടപ്പാക്കുന്നത് പരിശോധനക്ക് വിധേയമാക്കാൻ ജില്ല സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപവത്കരിക്കണമെന്ന് പാചകവാതക ഉപഭോക്തൃഫോറം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ആറു മാസം കൂടുമ്പോൾ വിളിച്ചുചേർക്കേണ്ട അദാലത്ത് രണ്ടു വർഷത്തിനുശേഷമാണ് വ്യാഴാഴ്ച ചേർന്നത്. ചില കമ്പനി ഉദ്യോഗസ്ഥർ ഏജൻസികൾക്കനുകൂലമായാണ് പ്രവർത്തിക്കുന്നത്. ഇത് ഇവർ തമ്മിലുള്ള അവിഹിതബന്ധമാണ് വെളിവാക്കുന്നത്. അതിനാൽ, പരിശോധനാസംവിധാനം കാര്യക്ഷമമാക്കണമെന്നും ഫോറം ആവശ്യപ്പെട്ടു. മുൻ ജില്ല വൈസ് പ്രസിഡൻറ് ഹമീദ് കരിയാടിെൻറ നിര്യാണത്തിൽ യോഗം അനുശോചിച്ചു. പ്രസിഡൻറ് കെ. ജയരാജൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി. രാമകൃഷ്ണൻ, പി.പി. സന്തോഷ്, പി.കെ. ബൈജു, പി. ജനാർദനൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.