കൂത്തുപറമ്പ്: ചെറുവാഞ്ചേരിയിൽ ബ്രാഞ്ച് കമ്മിറ്റി ഒാഫിസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് സി.പി.എം ആഹ്വാനംചെയ്ത ഹർത്താൽ പൂർണം. കടകളും വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ഏതാനും സ്വകാര്യവാഹനങ്ങൾ മാത്രമാണ് റോഡിലിറങ്ങിയത്. ഹർത്താലിനെ തുടർന്ന് സ്ഥലത്ത് ശക്തമായ െപാലീസ് സംഘത്തെ വിന്യസിച്ചിരുന്നു. അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ചൊച്ചാഴ്ച രാത്രിയാണ് ടൗണിലെ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസും ലോക്കൽ കമ്മിറ്റി ഓഫിസ് നിർമാണത്തിന് സ്ഥാപിച്ച ശിലാഫലകവും ഒരു സംഘം തകർത്തത്. സി.പി.എം പ്രവർത്തകർ ചെറുവാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. കണ്ണവം എസ്.ഐ കെ.വി. ഗണേശിെൻറ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. ഓഫിസിലും പരിസരങ്ങളിലുമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ െപാലീസ് പരിശോധിച്ചുവരുകയാണ്. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.