കണ്ണൂര്‍: കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷൻ (എ.െഎ.ടി.യു.സി) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈദ്യുതിബോര്‍ഡ് ജീവനക്കാര്‍ വൈദ്യുതിഭവനുമുന്നില്‍ ധര്‍ണ നടത്തി. പ്രമോഷനും നിയമനവും ഉടന്‍ നടപ്പാക്കുക, വിതരണമേഖലയിലെ ഷിഫ്റ്റ് സമ്പ്രദായം ഉള്‍പ്പെടെ ദീര്‍ഘകാല കരാര്‍വ്യവസ്ഥകള്‍ നടപ്പാക്കുക, സ്ഥലംമാറ്റ മാനദണ്ഡവ്യവസ്ഥയിലെ തൊഴിലാളിദ്രോഹ ഇനങ്ങള്‍ ഉപേക്ഷിക്കുക, തസ്തികകള്‍ വെട്ടിക്കുറക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പെന്‍ഷൻപ്രായം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. സി.പി.െഎ ജില്ല സെക്രട്ടറി പി. സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി.വി. മനോഹരന്‍, അപ്പുക്കുട്ടന്‍, ലക്ഷ്മണന്‍ പവിഴക്കുന്നില്‍, വി. സെബാസ്റ്റ്യന്‍, ടി. ഷാനവാസ്, വി. സത്യചന്ദ്രന്‍, എം. സിറാജ്, ജോസഫ് ടോബന്‍, കെ. അരവിന്ദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.