അക്രമങ്ങൾക്ക് പിന്നിൽ ബി.ജെ.പിയും സാമുദായിക ശക്തികളും- -മുഖ്യമന്ത്രി മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ അക്രമങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത് ബി.ജെ.പിയും സാമുദായിക ശക്തികളുമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മംഗളൂരു വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതു സംഭവവും രാഷ്ട്രീയവത്കരിക്കുകയാണ് ബി.ജെ.പി. ദീപക് വധത്തിെൻറ പേരിൽ ഒരു മന്ത്രിയും രാജിവെക്കേണ്ടതില്ല. പ്രതികളെ സംഭവം നടന്നതിനുപിന്നാലെ പൊലീസ് പിടികൂടി. നിഷ്പക്ഷ അേന്വഷണവും നടക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.