പയ്യന്നൂർ: കേരള സ്റ്റേറ്റ് ഖാദി ബോർഡ് എംപ്ലോയീസ് യൂനിയൻ 55ാം സംസ്ഥാന സമ്മേളനം പയ്യന്നൂരിൽ തുടങ്ങി. പയ്യന്നൂർ ശ്രീവത്സം ഓഡിറ്റോറിയത്തിൽ പ്രത്യേകം തയാറാക്കിയ ഭാഗ്യലത നഗറിൽ സംസ്ഥാന പ്രസിഡൻറ് വർക്കല കഹാർ പതാക ഉയർത്തി. സർക്കാർ വകുപ്പുകൾ പൂർണമായും രാഷ്ട്രീയവത്കരിച്ചിരിക്കുകയാണെന്നും അനാവശ്യമായ സ്ഥലമാറ്റങ്ങൾ മൂലം ജീവനക്കാർ പൊറുതിമുട്ടിയതായും അദ്ദേഹം പറഞ്ഞു. ഗാന്ധി ചിത്രപ്രദർശനം സ്വാഗതസംഘം വൈസ് ചെയർമാൻ വി.എൻ. എരിപുരം ഉദ്ഘാടനംചെയ്തു. എൻ. ഗംഗാധരൻ, പിലാക്കൽ അശോകൻ, ഡി.കെ. ഗോപിനാഥ്, കെ.എം. ശ്രീധരൻ, ഇ.പി. ബാലകൃഷ്ണൻ, പി. പത്മനാഭൻ, കെ.വി. ഗിരീഷ്കുമാർ, കെ.വി. ബാബുരാജ് എന്നിവർ സംസാരിച്ചു. വെള്ളിയാഴ്ച രാവിലെ 10ന് സമ്മേളനത്തിെൻറ ഔപചാരിക ഉദ്ഘാടനം മുൻ കെ.പി.സി.സി അധ്യക്ഷൻ കെ. മുരളീധരൻ എം.എൽ.എ നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.