റ​ബ​ര്‍ ക​ര്‍​ഷ​ക​രെ സ​ഹാ​യി​ക്കാ​നാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കിവ​ന്നി​രു​ന്ന സ​ഹാ​യപ​ദ്ധ​തി​യും ആ​റുമാ​സ​ത്തോ​ള​മാ​യി ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭി​ക്കു​ന്നി​ല്ല; റ​ബ​ര്‍ ക​ര�

-കേളകം: ഒരുകിലോ റബര്‍ഷീറ്റ് വിറ്റാല്‍ ഒരുകിലോ മത്തി വാങ്ങാൻ പണം തികയുന്നില്ലെന്ന് റബര്‍ കര്‍ഷകരുടെ പരിദേവനം. പ്രതിസന്ധിയില്‍പെട്ടിരിക്കുന്ന റബര്‍ കര്‍ഷകരെ സഹായിക്കാനായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിവന്നിരുന്ന സഹായപദ്ധതിയും ആറുമാസത്തോളമായി കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. ഇതിനുള്ള തുക സംസ്ഥാന സര്‍ക്കാര്‍ റബര്‍ ബോര്‍ഡിനു നല്‍കാത്തതാണ് വിതരണം മുടങ്ങാന്‍ കാരണം. ഒരുകിലോ റബര്‍ഷീറ്റിന് 125 രൂപയാണ് ലഭിക്കുന്നത്. റബര്‍ ബോര്‍ഡ് നിശ്ചയിച്ചിരിക്കുന്ന വിലയില്‍നിന്ന് പലപ്പോഴും താഴ്ന്നാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. റബര്‍വില ഇങ്ങനെ ഇടിയുന്ന സാഹചര്യത്തിലാണ് റബറിന് സര്‍ക്കാര്‍ 150 രൂപ സഹായവില നിശ്ചയിച്ചത്. വില 150 രൂപയില്‍ താഴ്ന്നാല്‍ ബാക്കിവരുന്ന തുക സബ്സിഡിയായി കര്‍ഷകര്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെ ലഭിക്കും. പട്ടയമുള്ള കൃഷിഭൂമി രജിസ്റ്റര്‍ചെയ്തവര്‍ക്കാണ് സബ്സിഡിക്ക് അര്‍ഹത. റബര്‍ ഉല്‍പാദക സഹകരണ സംഘത്തില്‍ ഷീറ്റ് വില്‍ക്കുന്നതി‍​െൻറ ബില്ല് റബര്‍ ബോര്‍ഡില്‍ ഓണ്‍ലൈന്‍ വഴി അയച്ചുകൊടുക്കണം. ഇത്തരത്തില്‍ കഴിഞ്ഞ ആറുമാസത്തെ ബില്ലുകള്‍ അപ്ലോഡ്ചെയ്ത് അയച്ച കര്‍ഷകര്‍ക്കാണ് തുക ലഭിക്കാന്‍ വൈകുന്നത്. വര്‍ഷത്തില്‍ 100-, 120 ദിവസമാണ് റബര്‍ ടാപ്പിങ് നടക്കുന്നത്. ടാപ്പുചെയ്യുന്ന തൊഴിലാളിക്ക് മരമൊന്നിന് ദിവസം രണ്ടുരൂപ നല്‍കണം. ഒരേക്കർ സ്ഥലത്തിന് ഏകദേശം ഇത് 400 രൂപയാവും. ഇത്രയും പണം നല്‍കി റബര്‍മരം വെട്ടി പാലെടുത്ത് ഷീറ്റ് വില്‍ക്കുേമ്പാള്‍ കര്‍ഷകര്‍ക്ക് നഷ്ടക്കണക്കുകളാണ് പറയാനുള്ളത്. അതിനിടെ വേനൽ കനത്തതോടെ റബറി​െൻറ ഇലപൊഴിച്ചിലും ഉൽപാദനം കുറയാൻ കാരണമായിട്ടുണ്ട്. റബര്‍വില ഇടിഞ്ഞുനില്‍ക്കുന്ന ഘട്ടത്തില്‍ അവശ്യവസ്തുക്കളുടെ വിലക്കയറ്റവും കര്‍ഷകര്‍ക്ക് ഇരുട്ടടിയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.