കൊട്ടിയൂർ പീഡനക്കേസ്: വിചാരണത്തീയതി 30ന് പ്രഖ്യാപിക്കും

തലശ്ശേരി: വൈദികൻ മുഖ്യപ്രതിയായ കൊട്ടിയൂർ പീഡനക്കേസി​െൻറ വിചാരണത്തീയതി തലശ്ശേരി ഒന്നാം അഡീഷനൽ ജില്ല സെഷൻസ് കോടതി ജനുവരി 30ന് പ്രഖ്യാപിക്കും. അന്നേദിവസം കേസിലെ മുഴുവൻ പ്രതികളോടും കോടതിയിൽ ഹാജരാകാൻ ജഡ്ജി പി.എൻ. വിനോദ് ഉത്തരവിട്ടു. വിചാരണകൂടാതെ കേസിൽനിന്ന് ഒഴിവാക്കണമെന്ന് അപേക്ഷിച്ച് നാലു പ്രതികൾ ഹൈകോടതിയിൽ സമർപ്പിച്ച ഹരജി കഴിഞ്ഞദിവസം തള്ളിയതിനെ തുടർന്നാണ് തലശ്ശേരി കോടതിയിൽ വിചാരണ ആരംഭിക്കാനുള്ള തടസ്സം നീങ്ങിയത്. ഹൈകോടതി ഉത്തരവ് പ്രതിഭാഗത്തോട് ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. -പള്ളിമേടയിൽ കമ്പ്യൂട്ടർ പരിശീലിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കുറ്റത്തിന് ഫാ. റോബിൻ വടക്കുംചേരി ഉൾപ്പെടെ 10 പേരാണ് പ്രതിസ്ഥാനത്തുള്ളത്. 2016 ഫെബ്രുവരി 22ന് അറസ്റ്റിലായ മുഖ്യപ്രതിയായ ഫാ. റോബിൻ വടക്കുംചേരി ഇപ്പോഴും റിമാൻഡിലാണുള്ളത്. മറ്റ് ഒമ്പതു പ്രതികളും ജാമ്യത്തിലാണ്. കഴിഞ്ഞ ഏപ്രിൽ 20ന് പ്രതികൾക്കെതിരെയുള്ള കുറ്റപത്രം പേരാവൂർ പൊലീസ് തലശ്ശേരി കോടതിയിൽ സമർപ്പിച്ചിരുന്നുവെങ്കിലും ഹൈകോടതി ഇടപെട്ടതിനെ തുടർന്ന് വിചാരണ ആരംഭിക്കാനായിരുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.