ശ്രീകണ്ഠപുരം: ക്ലാസ് കഴിഞ്ഞ് വിദ്യാർഥികളെ വീടുകളിലേക്ക് കൊണ്ടുവിടാൻ പോവുകയായിരുന്ന സ്കൂൾ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് വിദ്യാർഥികളടക്കം 24 പേർക്ക് പരിക്ക്. ശ്രീകണ്ഠപുരം കോട്ടൂർ ലിറ്റിൽഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ ബസാണ് വ്യാഴാഴ്ച വൈകീട്ട് നാലരയോടെ ചെമ്പന്തൊട്ടി കോറങ്ങോട് ഇറക്കത്തിൽ നിയന്ത്രണംവിട്ട് മറിഞ്ഞത്. അപകടത്തിനിടെ ബസിെൻറ ടയറും ഊരിത്തെറിച്ചു. ബസിൽ 35ലധികം വിദ്യാർഥികളാണുണ്ടായിരുന്നത്. ഡ്രൈവർക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബസ് നിയന്ത്രണംവിട്ട് കോറേങ്ങാട് ഇറക്കത്തിലെ വീട്ടുമതിലിലിടിച്ച് മറിയുകയായിരുന്നു. കുട്ടികൾ നിലവിളിച്ച് കരയുന്നത് കേട്ട് ഓടിയെത്തിയവർ പരിക്കേറ്റവരെ ശ്രീകണ്ഠപുരം രാജീവ് ഗാന്ധി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തലനാരിഴക്കാണ് വൻദുരന്തം ഒഴിവായതെന്ന് പ്രദേശവാസികൾ പറഞ്ഞു. പരിക്കേറ്റ വിദ്യാർഥികളായ നവതേജ് (എട്ട്), നിരഞ്ജൻ (ഏഴ്), മെറിൻ രാജൻ (ആറ്), എലൈൻ (അഞ്ച്), അന്ന ബെന്നറ്റ് (ആറ്),ഡാൻ റോയി (11), അലാൻസ റോസ് (അഞ്ച്), അഞ്ചൽ മരിയ (ഏഴ്), എയ്ഞ്ചലീന ബ്രജീത്ത (ഒമ്പത്), ഇവ എയ്ഞ്ചൽ എലിസബത്ത് (അഞ്ച്), അസിൻ സ്കറിയ (ആറ്), അന്ന റോബിൻ (ഏഴ്), എലൈൻ രാജൻ (ഏഴ്), അന്വിത അനീഷ് (അഞ്ച്), എയ്ഞ്ചൽ മരിയ റോബിൻ (ഏഴ്), അനീറ്റ (11), സിയ ബ്രിജിത്ത (ആറ്), ബസ് ഡ്രൈവർ ജോജോ (55), അധ്യാപിക ലിഷ അലക്സ് (34), ആയ ലിസി (35) എന്നിവരെ ശ്രീകണ്ഠപുരം രാജീവ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികളായ എയ്ഞ്ചൽ, അഞ്ചിമ എന്നിവരെ കണ്ണൂർ എ.കെ.ജി ആശുപത്രിയിലും ആൽവിൻ സ്കറിയ (ഒമ്പത്), അഭിൻ സജി (13) എന്നിവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടസ്ഥലത്ത് ശ്രീകണ്ഠപുരം ഇൻസ്പെക്ടർ വി.വി. ലതീഷ്, എസ്.ഐ ഇ. നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് എത്തിയിരുന്നു. നഗരസഭ ചെയർമാൻ പി.പി. രാഘവൻ, വൈസ് ചെയർപേഴ്സൻ നിഷിത റഹ്മാൻ, കൗൺസിലർമാരായ എം.സി. രാഘവൻ, ജോസഫീന ടീച്ചർ, പ്രിൻസൺ, ഷൈല ജോയി, ഡി.സി.സി വൈസ് പ്രസിഡൻറ് മുഹമ്മദ് ബ്ലാത്തൂർ, സി.സി. മാമുഹാജി, സി.പി.എം ഏരിയ സെക്രട്ടറി എം. വേലായുധൻ, ജില്ല കമ്മിറ്റിയംഗം പി.വി. ഗോപിനാഥ്, കോൺഗ്രസ് േബ്ലാക്ക് പ്രസിഡൻറ് എം.ഒ. മാധവൻ മാസ്റ്റർ, പി.ജെ. ആൻറണി തുടങ്ങിയവരെല്ലാം ആശുപത്രിയിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.