തലയിൽ കമ്പിപ്പാര തുളച്ചുകയറി വാർപ്പ്​ തൊഴിലാളി ഗുരുതരാവസ്​ഥയിൽ

മട്ടന്നൂര്‍: ജോലിക്കിടെ രണ്ടാം നിലയിൽനിന്ന് താഴേക്ക് വീണ വാര്‍പ്പ് തൊഴിലാളിയുടെ തലയിൽ കമ്പിപ്പാര കയറി ഗുരുതരമായി പരിക്കേറ്റു. നടുവനാട് തലച്ചങ്ങാെട്ട കെ. സത്യനാണ് പരിക്കേറ്റത്. അപകടനില തരണംചെയ്യാത്ത സത്യൻ വ​െൻറിലേറ്ററിലാണ്. കല്ലേരിക്കര എൽ.പി സ്‌കൂളിനു സമീപത്തെ ജിജുവി​െൻറ വീടി​െൻറ രണ്ടാം നിലയിലെ വാര്‍പ്പി​െൻറ പലക കമ്പിപ്പാര ഉപയോഗിച്ച് നീക്കുന്നതിനിടെയായിരുന്നു അപകടം. കൈയിലുണ്ടായിരുന്ന കമ്പിപ്പാരയുമായി വീണ സത്യന്‍ പാരക്ക് മുകളിലായാണ് വീണത്. താടിയെല്ലിൽ തുളച്ചുകയറിയ പിരി കമ്പി കൊണ്ടുണ്ടാക്കിയ പാര സത്യ​െൻറ തലയിലൂടെ ആറിഞ്ച് നീളത്തിൽ പുറത്തെത്തിയനിലയിലായിരുന്നു. വീഴ്ചയുടെ ശബ്ദം കേട്ടെത്തിയ സഹപ്രവര്‍ത്തകരും നാട്ടുകാരും ഫയര്‍ഫോഴ്‌സിന് വിവരം നൽകി. സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉടൻ സത്യനെ കണ്ണൂർ എ.കെ.ജി ആശുപത്രിയിലെത്തിച്ചു. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് കണ്ണൂർ ഫയർസ്റ്റേഷൻ ഒാഫിസർ പി.വി. പ്രകാശ്കുമാർ, അസി. സ്റ്റേഷൻ ഒാഫിസർ ടി. അജയൻ, ലീഡിങ് ഫയർമാൻ എ. കുഞ്ഞിക്കണ്ണൻ എന്നിവർ ആശുപത്രിയിലെത്തി. ഇരുഭാഗത്തുമായി പുറത്തേക്ക് നീണ്ടുകിടന്ന പാര ലീഡിങ് ഫയർമാൻ എ. കുഞ്ഞിക്കണ്ണൻ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റി. തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയാണ് തലക്കുള്ളിലുണ്ടായിരുന്ന പാരയുടെ ബാക്കിഭാഗം നീക്കംചെയ്തത്. കല്ലേരിക്കര സ്വദേശിയായ സത്യന്‍ അടുത്തകാലത്താണ് താമസം നടുവനാട് തലങ്ങാേട്ടക്ക് മാറിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.