നിയമസഭയിലെ ഹാസ്യം വലിയ വാർത്തയാക്കരുത് -സ്പീക്കര്‍ നീലേശ്വരം: നിയമസഭയിലെ ഹാസ്യപ്രയോഗങ്ങൾക്ക് മാധ്യമങ്ങൾ പ്രാധാന്യം നൽകരുതെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. നിയമസഭ വജ്രജൂബിലി ആഘോഷത്തിെൻറ ഭാഗമായുള്ള ജില്ലതല പരിപാടികള്‍ നീലേശ്വരം രാജാസ് ഹയര്‍സെക്കൻഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമസഭയിലെ നിമിഷനേരത്തേക്ക് മാത്രമുള്ള ഏതാനും ഹാസ്യപ്രയോഗങ്ങള്‍ വിപുലീകരിച്ച് വാര്‍ത്താപ്രാധാന്യം നല്‍കുന്നത് ഒരിക്കലും വളര്‍ച്ചയെത്തിയ കേരളത്തിന് ഭൂഷണമല്ല. ഇത് സാമാജികരെ വഴിതെറ്റിക്കാനേ ഉപകരിക്കൂ. കാര്യമാത്ര പ്രസക്തമല്ലാത്ത നൈമിഷികകാര്യങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുമ്പോള്‍ വലിയചര്‍ച്ചകളും തീരുമാനങ്ങളും ഇകഴ്ത്തപ്പെടുന്നത് ജനാധിപത്യത്തെ അപമാനിക്കലാണ്. നിയമസഭയില്‍ നടക്കുന്ന ജനപക്ഷചര്‍ച്ചകളും നിയമഭേദഗതികളും സാമാജികര്‍ പഠിച്ച് അവതരിപ്പിക്കുന്ന വിവിധ വിഷയങ്ങളും ജനങ്ങളെ അറിയിക്കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധപുലര്‍ത്തണമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ പാള പുറത്തുകെട്ടി തൂക്കിനടക്കേണ്ടിവന്ന ഏറ്റവും അധകൃതരായി കരുതിയിരുന്ന മഹര്‍ സമുദായത്തില്‍നിന്നാണ് ഇന്ത്യയുടെ ഭരണഘടനാശില്‍പി രൂപംകൊണ്ടത്. ഈ പോരാട്ടത്തെ ഒരു സഭയിലൂടെയും നാം അപമാനിക്കാന്‍ പാടില്ല. അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമാകണം സഭയില്‍ ഉയരേണ്ടത്. അവനുവേണ്ടിയുള്ള തീരുമാനങ്ങളാകണം പുറംലോകത്തെ അറിയിക്കേണ്ടത്. നമ്മുടെ പൂര്‍വികരുടെ ത്യാഗഭരിതമായ പ്രവര്‍ത്തനങ്ങള്‍ വരുംതലമുറയിലേക്കുകൂടി പ്രവഹിക്കുന്നതിന് നാം വഴിയൊരുക്കേണ്ടതുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.