കണ്ണൂർ: സർവകലാശാലയുടെ ഒന്നും മൂന്നും സെമസ്റ്റർ മാസ്റ്റർ ഒാഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ) ഡിഗ്രി (െറഗുലർ/സപ്ലിമെൻററി -2014 അഡ്മിഷൻ മുതൽ) ജനുവരി 2018, പരീക്ഷകൾ യഥാക്രമം ജനുവരി 25, ഫെബ്രുവരി എട്ട് തീയതികളിൽ ആരംഭിക്കും. മൂന്നാം സെമസ്റ്റർ എം.ബി.എ പരീക്ഷക്കുള്ള ഒാൺലൈൻ അപേക്ഷകൾ പിഴകൂടാതെ ജനുവരി എട്ടു മുതൽ 11 വരെയും 150 രൂപ പിഴയോടെ 15 വരെയും സമർപ്പിക്കാവുന്നതാണ്. അപേക്ഷയുടെ പ്രിൻറൗട്ടിനോടൊപ്പം എ.പി.സി, ചലാൻ എന്നിവ ജനുവരി 16നകം സർവകലാശാലയിൽ എത്തിക്കേണ്ടതാണ്. ഒന്നാം സെമസ്റ്റർ എം.ബി.എ പരീക്ഷക്കുള്ള ഒാൺലൈൻ അപേക്ഷകൾ പിഴകൂടാതെ ജനുവരി 17 മുതൽ 20 വരെയും 150 രൂപ പിഴയോടെ 23 വരെയും സമർപ്പിക്കാവുന്നതാണ്. അപേക്ഷയുടെ പ്രിൻറൗട്ടിനോെടാപ്പം എ.പി.സി, ചലാൻ എന്നിവ ജനുവരി 24നകം സർവകലാശാലയിൽ എത്തിക്കേണ്ടതാണ്. അപേക്ഷാഫീസ് സംബന്ധിച്ച വിവരങ്ങൾ സർവകലാശാലയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷാഫീസ് ഒാൺലൈനായി SBI Collect മുഖേന അടക്കണം. അഞ്ചും മൂന്നും ഒന്നും സെമസ്റ്റർ എം.സി.എ പരീക്ഷകൾ അഞ്ചും മൂന്നും ഒന്നും സെമസ്റ്റർ മാസ്റ്റർ ഒാഫ് കമ്പ്യൂട്ടർ സയൻസ് (എം.സി.എ) ഡിഗ്രി (െറഗുലർ/സപ്ലിമെൻററി/ഇംപ്രൂവ്മെൻറ് -ജനുവരി 2018) പരീക്ഷകൾ യഥാക്രമം ജനുവരി 25, ഫെബ്രുവരി ഏഴ്, 19 തീയതികളിൽ ആരംഭിക്കും. അഞ്ചാം സെമസ്റ്റർ എം.സി.എ പരീക്ഷക്കുള്ള ഒാൺലൈൻ അപേക്ഷകൾ പിഴകൂടാതെ ജനുവരി അഞ്ചു മുതൽ ഒമ്പത് വരെയും 150 രൂപ പിഴയോടെ 12 വരെയും സമർപ്പിക്കാവുന്നതാണ്. അപേക്ഷയുടെ പ്രിൻറൗട്ടിനോെടാപ്പം എ.പി.സി, ചലാൻ എന്നിവ ജനുവരി 15നകം സർവകലാശാലയിൽ എത്തിേക്കണ്ടതാണ്. മൂന്നാം സെമസ്റ്റർ എം.സി.എ പരീക്ഷക്കുള്ള ഒാൺലൈൻ അപേക്ഷകൾ പിഴ കൂടാതെ ജനുവരി 11 മുതൽ 16 വരെയും 150 രൂപ പിഴയോടെ 18 വരെയും സമർപ്പിക്കാവുന്നതാണ്. അേപക്ഷയുടെ പ്രിൻറൗട്ടിനോെടാപ്പം എ.പി.സി, ചലാൻ എന്നിവ ജനുവരി 20നകം സർവകലാശാലയിൽ എത്തിക്കേണ്ടതാണ്. ഒന്നാം സെമസ്റ്റർ എം.സി.എ പരീക്ഷക്കുള്ള ഒാൺലൈൻ അപേക്ഷകൾ പിഴകൂടാതെ ജനുവരി 18 മുതൽ 22 വരെയും 150 രൂപ പിഴയോടെ 24 വരെയും സമർപ്പിക്കാവുന്നതാണ്. അപേക്ഷയുടെ പ്രിൻറൗട്ടിനോടൊപ്പം എ.പി.സി, ചലാൻ എന്നിവ ജനുവരി 27നകം സർവകലാശാലയിൽ എത്തിക്കേണ്ടതാണ്. അപേക്ഷാഫീസ് സംബന്ധിച്ച വിവരങ്ങൾ സർവകലാശാലയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷാഫീസ് ഒാൺലൈനായി SBI Collect മുഖേന അടക്കേണ്ടതാണ്. റീ അഡ്മിഷൻ ആവശ്യമായ (2008ഉം അതിനു മുമ്പുമുള്ള അഡ്മിഷൻ) വിദ്യാർഥികൾ സാധാരണ ഫോറത്തിൽ റീ അഡ്മിഷൻ ഫീസോടുകൂടി അപേക്ഷിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.