റോഡ് നവീകരണം; അപകടസാധ്യതയുള്ള ഭാഗങ്ങളിൽ ഇരുമ്പ് സംരക്ഷണവേലി നിർമിക്കുന്നു

Attn: KT also ഇരിട്ടി: കെ.എസ്.ടി.പി പദ്ധതിയിൽ ഉൾപ്പെടുത്തി ലോകബാങ്ക് സഹായത്തോടെ നിർമിക്കുന്ന തലശ്ശേരി--വളവുപാറ റോഡി​െൻറ വലിയ ഗർത്തമുള്ള ഭാഗങ്ങളിൽ ഇരുമ്പുവേലി നിർമിച്ച് സംരക്ഷണമൊരുക്കുന്നു. റോഡി​െൻറ കളറോഡ് മുതൽ കൂട്ടുപുഴവരെയുള്ള രണ്ടാം റീച്ചി​െൻറ കീഴൂർക്കുന്ന് മുതൽ കീഴൂർവരെയുള്ള ഭാഗങ്ങളിലാണ് അപകടസാധ്യത കണക്കിലെടുത്ത് ഇരുമ്പുവേലികൊണ്ട് സംരക്ഷണം തീർക്കുന്നത്. ഈ ഭാഗത്ത് റോഡി​െൻറ ഒരുഭാഗം കരിങ്കൽകൊണ്ട് കെട്ടിയുയർത്തി മണ്ണിട്ട് നിറച്ചതാണ്. മറുഭാഗമാകട്ടെ വലിയ കുന്നുകളുമാണ്. രണ്ടാം റീച്ചി​െൻറ കളറോഡ് മുതൽ പയഞ്ചേരിവരെയുള്ള ഭാഗം റോഡ് പ്രവൃത്തി ഭൂരിഭാഗവും പൂർത്തിയായി. കളറോഡ്, ഉളിയിൽ പാലം നിർമാണം പൂർത്തിയായി. പാലത്തോട് ചേർന്ന അനുബന്ധ റോഡ് നിർമാണം പൂർത്തിയായിട്ടില്ല. ഇരിട്ടി മുതൽ കൂട്ടുപുഴവരെയുള്ള ഭാഗങ്ങളിൽ പഴയ റോഡ് കിളച്ചുമാറ്റുന്ന പ്രവൃത്തിയാണ് നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.