എടക്കാട്: കടമ്പൂർ ഈസ്റ്റ് യു.പി സ്കൂൾ അധ്യാപക രക്ഷാകർതൃസമിതിയും പൂർവവിദ്യാർഥി സംഘടനയും സംഘടിപ്പിച്ച പി.ടി.എ ഫെസ്റ്റ് പരിപാടികളുടെ വൈവിധ്യംകൊണ്ടും ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. ഗായകനും കേരള ഫോക്ലോർ അക്കാദമി വൈസ് ചെയർമാനുമായ എരഞ്ഞോളി മൂസ ഫെസ്റ്റ് ഉദ്ഘാടനംചെയ്തു. കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ഗിരീശൻ അധ്യക്ഷതവഹിച്ചു. പൂർവവിദ്യാർഥി സംഘടന നൽകിയ എൽ.സി.ഡി പ്രോജക്ടർ സമർപ്പണം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വി. ശ്യാമള ടീച്ചറും മൈക്ക്സെറ്റ് സമർപ്പണം അലുംനി അസോസിയേഷൻ പ്രവാസി പ്രതിനിധി തട്ടാങ്കണ്ടി മമ്മുവും നിർവഹിച്ചു. പുസ്തകക്കൊയ്ത്ത് പരിപാടി കണ്ണൂർ ലൈബ്രറി കൗൺസിൽ ഭരണസമിതിയംഗം കെ. ശിവദാസൻ മാസ്റ്റർ ഉദ്ഘാടനംചെയ്തു. കവി സതീശൻ മോറായി പുസ്തകങ്ങൾ നൽകി. ജില്ല, സബ്ജില്ല തലങ്ങളിൽ വിവിധയിനങ്ങളിൽ മികവ് നേടിയ വിദ്യാർഥിപ്രതിഭകൾക്കുള്ള ഉപഹാരം കണ്ണൂർ സൗത്ത് ബി.പി.ഒ എ. പ്രകാശ് വിതരണംചെയ്തു. സ്കൂൾ അലുംനി ഡയറക്ടറി പ്രഖ്യാപനം പൂർവവിദ്യാർഥി അസോസിയേഷൻ പ്രസിഡൻറ് പി. ഹമീദ് മാസ്റ്ററും മത്സര വിജയികൾക്ക് സമ്മാനദാനം ഗ്രാമപഞ്ചായത്തംഗങ്ങളായ എ. ദിനേശൻ നമ്പ്യാർ, വി. കൃഷ്ണൻ എന്നിവരും നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി രക്ഷിതാക്കൾ, അധ്യാപകർ, പൂർവവിദ്യാർഥികൾ എന്നിവരുടെ കലാമേളയും കണ്ണൂർ ആരിഫ് മുഹമ്മദിെൻറ നേതൃത്വത്തിൽ ഗസൽ മെഹ്ഫിലും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.