ചരക്കുലോറി നിയന്ത്രണംവിട്ട്​ ഓവുചാലിൽ താഴ്​ന്നു

തലശ്ശേരി: ട്രാഫിക് നിയമം തെറ്റിച്ച് ഒാടിയ ചരക്കുലോറി നിയന്ത്രണംവിട്ട് ജില്ല കോടതി വളവിലെ ഓവുചാലിൽ താഴ്ന്നു. വ്യാഴാഴ്ച പുലർച്ചയാണ് അപകടം. മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള നാഷനൽ െപർമിറ്റ് ലോറിയാണ് കണ്ണൂർ ഭാഗത്തേക്ക് പോകുന്നതിനിടെ കോടതിക്കടുത്ത അപകടവളവിലെ ഓവുചാലിൽ വീണത്. ലോറിക്കും മതിലിനും നാശം സംഭവിച്ചു. ദേശീയപാതയിൽ കണ്ണൂർ ഭാഗത്തേക്ക് ഇടതുവശത്തെ റോഡിലൂടെ പോകേണ്ട ലോറി വലത് ഭാഗത്തേക്ക് വെട്ടിച്ചോടിയതാണ് അപകടകാരണം. റിക്കവറി വാഹനത്തി​െൻറ സഹായത്തോടെ പിന്നീട് ലോറി ഉയർത്തിയെടുത്തു. ലോറി പൊലീസ് കസ്റ്റഡിയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.