മാഹി: മാഹി ശ്രീനാരായണ കോളജ് ഓഫ് എജുക്കേഷൻ, ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചേഴ്സ് ഇൻററാക്ഷൻ ഫോറത്തിെൻറ സഹകരണത്തോടെ നടത്തിയ ത്രിദിന അന്തർദേശീയ ഭാഷാ ശിൽപശാല സമാപിച്ചു. ഇംഗ്ലീഷ് ഭാഷാപഠനം, ഇംഗ്ലീഷ് സാഹിത്യം, സംസ്കാരപഠനം എന്നിവയിൽ ലോകത്തിെൻറ വിവിധ സർവകലാശാലകളിൽനിന്നുള്ള വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സമാപനസമ്മേളനം മാഹി ചീഫ് എജുക്കേഷനൽ ഇൻ ചാർജ് ഉത്തമരാജ് മാഹി ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ബി.എഡ് കോളജ് ചെയർമാൻ എൻ.കെ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. െകാളീജിയറ്റ് ഓഫ് എജുക്കേഷൻ റിട്ട. െഡപ്യൂട്ടി ഡയറക്ടർ ലീന, ഇഗ്നോ റീജനൽ ഡയറക്ടർ ഡോ. രാജേഷ്, കോളജിലെ അസി. പ്രഫസർമാരായ ജഷീയ ജനാർദനൻ, എം.എം. പ്രീതി, എൻ.എൻ. സരിത, ടി.വി. ശ്രീകുമാർ, ഇ.എൽ.ടി.എഫ് കോഒാഡിനേറ്റർ പി. ഭാസ്കരൻ നായർ, അമേരിക്കൻ യൂനിവേഴ്സിറ്റിയിലെ ഡോ. റോജർ നൺ, ലൂസി (ലണ്ടൻ), പി.വി.വി. നമ്പൂതിരി, ഡോ. ആൻറണി ഫെർണാണ്ടസ്, ടി. മാത്യു, സി. പ്രവീൺ, പി.വി. അനന്തൻ, പ്രഫ. എൻ.എൽ. ബീന, ഡോ. യു. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.