ശബരിമലയെ ദേശീയ തീർഥാടനകേന്ദ്രമാക്കണം -പി.കെ. ശ്രീമതി എം.പി കണ്ണൂർ: ശബരിമലയെ ദേശീയ തീർഥാടനകേന്ദ്രമാക്കണമെന്ന് പി.കെ. ശ്രീമതി എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു. വർഷത്തിൽ 45 മുതൽ 50 ലക്ഷംവരെ തീർഥാടകർ സന്ദർശിക്കുന്ന ശബരിമല ശ്രീ ധർമശാസ്താക്ഷേത്രം ദേശീയ തീർഥാടനകേന്ദ്രമാക്കി മാറ്റണമെന്നത് ദീർഘകാലത്തെ ആവശ്യമാണ്. കഴിഞ്ഞവർഷം കേരളം സന്ദർശിച്ച പ്രധാനമന്ത്രി ഇക്കാര്യത്തിൽ ഉറപ്പുനൽകിയതാണ്. എന്നാൽ, ഇതുവരെ നടപടിയുണ്ടായിട്ടില്ല. അതിനാൽ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽനിനുള്ള തീർഥാടകർ സന്ദർശിക്കുന്ന ശബരിമലയെ ദേശീയ തീർഥാടനകേന്ദ്രമാക്കുന്നതിനുള്ള തീരുമാനം അടിയന്തരപ്രാധാന്യത്തോടെ നടപ്പാക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.