ഏരുമ്മൽവയൽ^കാഞ്ഞിരത്തറ ബൈപാസ് നിർമാണം ഉപേക്ഷിക്കണം

ഏരുമ്മൽവയൽ-കാഞ്ഞിരത്തറ ബൈപാസ് നിർമാണം ഉപേക്ഷിക്കണം കണ്ണൂർ-: വെങ്ങളം ബൈപാസ് ഡിവിഷനിലെ 148--171 കി. മീറ്റർ പ്രോജക്ടിൽപെട്ട ഏരുമ്മൽവയൽ-കാഞ്ഞിരത്തറ അലെയിൻമ​െൻറിലൂടെയുള്ള നിർമാണം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ കലക്ടർക്ക് നിവേദനം നൽകി. അലെയിൻമ​െൻറ് ഏരിയയിൽ 64 വീടുകളും വർഷങ്ങളായി ജനങ്ങൾ ആരാധന നടത്തുന്ന രണ്ടു ക്ഷേത്രങ്ങളും അറബിക് അക്കാദമിയുമുണ്ട്. ആദ്യം നിശ്ചയിച്ച അലെയിൻമ​െൻറ് മാറ്റാൻ പറഞ്ഞ കാരണം വീടുകളുടെ ആധിക്യമെന്നായിരുന്നു. എന്നാൽ, പുതിയ അലെയിൻമ​െൻറിലും വീടുകളുെട എണ്ണത്തിൽ കുറവില്ല. ജനസാന്ദ്രതയുള്ള പ്രദേശത്തു കൂടിയുള്ള ബൈപാസ് നിർമാണം വൻ കുടിയിറക്കിന് കാരണമാകും. അതിനാൽ ഈ അലെയിൻമ​െൻറിലൂടെയുള്ള ബൈപാസ് നിർമാണം ഒഴിവാക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. കർമസമിതി ജനറൽ കൺവീനർ എൻ.എം. കോയയുടെ നേതൃത്വത്തിൽ സഹധർമൻ, സുഗുണൻ, മനാഫ്, നൗഫൽ, താജുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് നിവേദനം സമർപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.