അംഗൻവാടിയിൽനിന്ന്​ അഞ്ചുവർഷം പഴക്കമുള്ള അമൃതം ന്യൂട്രിമിക്സ് പൊടി നൽകിയതായി പരാതി

പുതിയതെരു: ചിറക്കൽ പഞ്ചായത്തിലെ 53ാം നമ്പർ അംഗൻവാടിയിൽ വിതരണംചെയ്ത പോഷകാഹാരപ്പൊടി അഞ്ചുവർഷം പഴക്കമുള്ളതെന്ന് പരാതി. കഴിഞ്ഞദിവസം ചിറക്കൽ മന്ന മിനി സ്റ്റേഡിയത്തിനോട് ചേർന്ന് പ്രവർത്തിക്കുന്ന അംഗൻവാടിയിൽനിന്നാണ് സമീപംതന്നെ താമസിക്കുന്ന റസീന മൻസിലിലെ എം. ഹാമിദിന് പഴക്കമുള്ള അമൃതം ന്യൂട്രിമിക്സ് പൊടി ലഭിച്ചത്. നേരത്തെ ലഭിച്ച പൊടി തീർന്നതിനെ തുടർന്ന് അംഗൻവാടിയിൽനിന്ന് ലഭിച്ച പുതിയ പൊടിയിലെ ഒരു പാക്കറ്റ് പൊളിച്ച് കുട്ടിക്ക് പാകംചെയ്ത് നൽകുകയായിരുന്നു. ബാക്കിവന്ന പാക്കറ്റ് പരിശോധിച്ചപ്പോഴാണ് കാലാവധി കഴിഞ്ഞത് ശ്രദ്ധയിൽപെട്ടത്. പാക്ക് ചെയ്ത് മൂന്നു മാസത്തിനുള്ളിൽ ഉപയോഗിക്കണമെന്ന പ്രത്യേക നിർദേശം കവറിന് മുകളിൽ അച്ചടിച്ചിട്ടുണ്ട്. ഇതാണ് അഞ്ചുവർഷം കാലാവധി കഴിഞ്ഞതിന് ശേഷവും മൂന്നു വയസ്സുവരെയുള്ള കുട്ടികൾക്ക് അംഗൻവാടിയിലൂടെ വിതരണം ചെയ്തത്. അമൃതം ന്യൂട്രിമിക്സ് പൊടി 500 ഗ്രാം തൂക്കത്തിൽ 12/12/2012ൽ പാക്ക് ചെയ്തതായാണ് കവറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, 12/12/2017ലാണ് പൊടി യഥാർഥത്തിൽ പാക്ക് ചെയ്തതെന്നും തീയതി തെറ്റായി രേഖപ്പെടുത്തിയതാണ് വിനയായതെന്നും ഇക്കാര്യം അംഗൻവാടിയെ അറിയിച്ചിരുന്നതായും െഎ.സി.ഡി.എസ് സൂപ്പർവൈസർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.