മാഗസിൻ പ്രകാശനം

വാരം: വാരം യു.പി സ്കൂൾ വിദ്യാർഥികൾ തയാറാക്കിയ ഒരുവർഷം മുഴുവൻ ക്ലാസ് മുറികളിൽ നടത്തിയ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച സ്കൂൾ മാനേജർ വത്സൻ മഠത്തിൽ നിർവഹിച്ചു. മലബാർ ടി.ടി.ഐ പ്രിൻസിപ്പൽ ശ്രീജ വത്സൻ മഠത്തിൽ ആദ്യപ്രതി ഏറ്റുവാങ്ങി. പൂർവവിദ്യാർഥികളായ സന്തോഷ്, വിനേക് എന്നിവർ സംഭാവന ചെയ്ത പുസ്തകങ്ങൾ പി.ടി.എ പ്രസിഡൻറ് ഉമേഷ് ബാബു ഏറ്റുവാങ്ങി. സ്കൂൾ ഹെഡ്മാസ്റ്റർ സി.വി. രാജേന്ദ്രബാബു അധ്യക്ഷത വഹിച്ചു. മാഗസിൻ കൺവീനർ കെ.വി. രാധാമണി സ്വാഗതവും കൃഷ്ണേന്ദു നന്ദിയും പറഞ്ഞു. മദർ പി.ടി.എ പ്രസിഡൻറ് രജനി, സ്റ്റാഫ് സെക്രട്ടറി പി.കെ. മുഹമ്മദലി, ടി. സുരേശൻ, സി.എ. മധുസൂദനൻ, കെ. തുഷാർ, ഇ. ലസിതാദേവി, കെ.പി. നിഖിൽ, ജ്യോതിഷ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.