കണ്ണൂർ: ജനുവരി 7, 8 തീയതി െകാൽക്കത്തയിൽ നടക്കുന്ന ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂനിയെൻറ (എഫ്.െഎ.ടി.യു) ദേശീയ സമ്മേളനത്തിൽ പെങ്കടുക്കുന്നതിന് ജില്ലയിൽനിന്നുള്ള പ്രതിനിധി സംഘത്തിന് എഫ്.െഎ.ടി.യു ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി. നാഷനൽ ടെക്സ്ൈറ്റൽസ് സ്പിന്നിങ് ആൻഡ് വീവിങ് വർക്കേഴ്സ് യൂനിയൻ സംസ്ഥാന പ്രസിഡൻറ് സൈനുദ്ദീൻ കരിവള്ളൂരിെൻറ നേതൃത്വത്തിൽ പുറപ്പെടുന്ന സംഘത്തിന് എഫ്.െഎ.ടി.യു സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി പതാക കൈമാറി. ജില്ല പ്രസിഡൻറ് അഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. വെൽെഫയർ പാർട്ടി ജില്ല പ്രസിഡൻറ് ജബീന ഇർഷാദ്, എൻ.എം. ഷഫീഖ്, സാജിദ ഷജീർ, എ. ഹാരിസ് എന്നിവർ സംസാരിച്ചു. ബെന്നി ഫെർണാണ്ടസ് സ്വാഗതവും മനോജ് കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.