വിളക്കോട് സുന്നി ആസ്​ഥാനമന്ദിര ശിലാസ്​ഥാപനം

ഇരിട്ടി: സമാധാനത്തിലും സൗഹൃദത്തിലുമധിഷ്ഠിതമാണ് പ്രവാചകദർശനങ്ങളെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി ഖലീലുൽ ബുഖാരി തങ്ങൾ പറഞ്ഞു. വിളക്കോട് താജുൽ ഉലമ സ്ക്വയർ സുന്നി ആസ്ഥാനമന്ദിരത്തി​െൻറ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടി​െൻറ വൈവിധ്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടുള്ള പ്രവാചക​െൻറ പ്രബോധന പ്രവർത്തനചരിത്രവും സഹിഷ്ണുതയും മറച്ചുവെക്കാനാണ് ചില തൽപരകക്ഷികൾ ശ്രമിക്കുന്നത്. ആത്്മീയചിന്തയുടെ അഭാവം മനുഷ്യനെ അധാർമിക പ്രവർത്തനങ്ങളിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗഫൂർ അമാനി അധ്യക്ഷതവഹിച്ചു. ഡോ. മുഹമ്മദ് ഫാറൂഖ് നഈമി മദ്ഹുറസൂൽ പ്രഭാഷണം നടത്തി. എസ്.വൈ.എസ് ജില്ല സെക്രട്ടറി ആർ.പി. ഹുസൈൻ മാസ്റ്റർ, അബൂബക്കർ ചെറിയ കോയ തങ്ങൾ, മുത്തുകോയ തങ്ങൾ, അഷ്റഫ് സഖാഫി കാടാച്ചിറ, മുഹമ്മദ് മിസ്ബാഹി, യൂസുഫ് ദാരിമി, ഷാജഹാൻ മിസ്ബാഹി, ആറളം അബ്ദുൽറഹ്മാൻഹാജി, റഫീഖ് മദനി, സി. സാജിദ് മാസ്റ്റർ, സി.പി. അഹമ്മദ്കുട്ടി മുസ്ലിയാർ, എ.കെ. അബ്ദുൽറഹ്മാൻ ഹാജി, ഇ. ഹംസ ഹാജി, മൂസ സഅദി, പി. അബ്ബാസ് ഹാജി, മുഹമ്മദലി മാസ്റ്റർ, നുഅ്മൻ ഫാളിലി, സി. ബഷീർ, അൻവർ അമാനി, ഇ.പി. അഷ്റഫ്, ടി. ഹാഷിർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.