മട്ടന്നൂര്‍: കലക്ടറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലെ തീരുമാനത്തിന് വിരുദ്ധമായി മലയോരത്ത് കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കരിങ്കൽപൊടി, വിവിധയിനം മെറ്റലുകൾ, എം സാന്‍ഡ് തുടങ്ങിയവക്കാണ് ഒരു മാനദണ്ഡവുമില്ലാതെ വിലകൂട്ടിയത്. തദ്ദേശഭരണ സ്ഥാപനങ്ങളിലെയും പൊതുമരാമത്ത് വകുപ്പിെൻറയും കരാര്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കേണ്ട ഘട്ടത്തില്‍ കൃത്രിമക്ഷാമം സൃഷ്ടിച്ച് ക്വാറി ക്രഷര്‍ ഉല്‍പന്നങ്ങള്‍ക്ക് അമിതവിലയീടാക്കാനുള്ള തന്ത്രമാണ് വന്‍കിട ക്രഷര്‍ ഉടമകള്‍ നടത്തുന്നത്. ചേപ്പറമ്പിലെ ക്രഷറില്‍ അന്യായമായി വിലവര്‍ധിപ്പിച്ചപ്പോള്‍ നാട്ടുകാരും ലോറി തൊഴിലാളികളുമുള്‍പ്പെടെ സമരത്തിനിറങ്ങിയിരുന്നു. പ്രശ്‌നപരിഹാരത്തിന് കലക്ടര്‍ ചര്‍ച്ച നടത്തുകയും ജില്ലയില്‍ ക്വാറി ക്രഷര്‍ ഉല്‍പന്നങ്ങള്‍ക്ക് വിലവര്‍ധിപ്പിക്കില്ലെന്ന് തീരുമാനമെടുത്തതുമാണ്. ജില്ല ഭരണകൂടത്തിെൻറ നിര്‍ദേശം കാറ്റില്‍ പറത്തിയാണ് ഇപ്പോള്‍ തോന്നിയപോലെ വില ഈടാക്കുന്നത്. ഈ അന്യായ നടപടിയില്‍നിന്ന് ഉടമകള്‍ പിന്‍വാങ്ങിയില്ലെങ്കില്‍ ജനങ്ങളുടെ സഹകരണത്തോടെ ക്രഷര്‍ ഉപരോധമുള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ നിര്‍ബന്ധിതമാകുമെന്നും ജില്ല സെക്രട്ടറി കെ. രത്‌നാകരന്‍ പ്രസ്താവനയില്‍ അറിയിച്ചു. സായാഹ്ന ധർണ ഇരിട്ടി: ക്രഷര്‍ ഉല്‍പന്നങ്ങള്‍ക്ക് വിലവര്‍ധിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.െഎ ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തും. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഉളിക്കൽ, അയ്യംകുന്ന് പഞ്ചായത്ത് കേന്ദ്രങ്ങളിലാണ് ധർണ നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.