ടൂറിസ്​റ്റ്​ ടാക്​സി ഡ്രൈവറുടെ കൊലപാതകം: ഭാര്യയടക്കം മൂന്നുപേർ പിടിയിൽ

മടിക്കേരി: ടൂറിസ്റ്റ് ടാക്സി ഡ്രൈവർ രഞ്ജൻ പൂവയ്യയെ (47) വെടിവെച്ചു കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ പിടിയിൽ. രഞ്ജൻ പൂവയ്യയുടെ ഭാര്യ ശാന്തി (36), വീരാജ്പേട്ടക്കടുത്ത ചെമ്പബെളിയൂരിലെ എം.എം. രാജേഷ് അയ്യപ്പ (40), എം.എം. അശോക് ദേവയ്യ (44) എന്നിവരാണ് പിടിയിലായവർ. ശാന്തിക്ക് പ്രതികളിെലാരാളായ അശോക് ദേവയ്യയുമായി ഫേസ്ബുക് മുഖേന ബന്ധമുണ്ടായിരുന്നു. തുടർന്ന് മദ്യപാനിയായ ഭർത്താവിനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നുവത്രെ. മറ്റൊരു പ്രതി രാജേഷ് അയ്യപ്പക്ക് കൊല നടന്നാൽ ഒന്നരലക്ഷം രൂപ നൽകാമെന്ന് ശാന്തി വാഗ്ദാനംചെയ്തിരുന്നു. രഞ്ജൻ പൂവയ്യ ഡിസംബർ 23ന് പുലർച്ചെ ത​െൻറ ഷെഡിൽ നിർത്തിയിട്ടിരുന്ന ജീപ്പിൽ ഡീസൽ ഒഴിക്കുന്നതിനിടെയാണ് വെടിയേറ്റു മരിച്ചത്. തുടർന്ന് അന്വേഷണം ആരംഭിച്ച മടിക്കേരി ക്രൈംബ്രാഞ്ച് പൊലീസ് 10 ദിവസത്തിനകം പ്രതികളെ വലയിലാക്കുകയായിരുന്നു. മൂന്നു പ്രതികളെയും ജനുവരി 19 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതികളിലൊരാളായ അശോക് ദേവയ്യ വീരാജ്പേട്ട പൊലീസ് സ്റ്റേഷനിൽ മൂന്നു കൊലപാതക കേസുകളിൽ പ്രതിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.