തളിപ്പറമ്പ്: തളിപ്പറമ്പ് അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി സംഘടിപ്പിക്കുന്ന തളിപ്പറമ്പ് പുഷ്‌പോത്സവം ഇന്നുമുതൽ 16 വരെ ചിറവക്കിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. അഞ്ചിന് വൈകീട്ട് ആറിന് ജില്ലപഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്‌ഘാടനംചെയ്യും. തുടർന്ന് നൃത്തസന്ധ്യ അരങ്ങേറും. പുഷ്പോത്സവത്തിെൻറ ഭാഗമായി എല്ലാ ദിവസവും രാത്രി ഏഴിന് കലാപരിപാടികൾ അരങ്ങേറും. 14ന് വൈകീട്ട് മൂന്നിന് മൈലാഞ്ചിയിടൽ മത്സരം നടക്കും. 16ന് സമാപനസമ്മേളനം െജയിംസ് മാത്യു എം.എൽ.എ ഉദ്‌ഘാടനംചെയ്യുമെന്നും വി. നാരായണൻ, ഇ.ആർ. ശശിധരൻ, ഒ. സുരേഷ്ബാബു എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.