ശ്രീകണ്ഠപുരം: പ്ലാസ്റ്റിക് കാരിബാഗിെൻറ പേരിൽ കലക്ടറുടെ നേതൃത്വത്തിൽ ചെറുകിട വ്യാപാരികളുടെ ലൈസൻസ് റദ്ദ്ചെയ്യുന്നതടക്കമുള്ള പീഡനങ്ങൾ തുടരുമ്പോഴും വ്യാപാരി ----------------ഏകോപന സമിതി ജില്ല കമ്മിറ്റിയുടെ ഇടപെടലുകൾ ശക്തമല്ലാത്തതിനാൽ ശ്രീകണ്ഠപുരം യൂനിറ്റ് ജനറൽ ബോഡിയിൽ ജില്ല കമ്മിറ്റിക്കെതിരെ രൂക്ഷവിമർശനം. ഇന്നലെ വൈകീട്ട് വ്യാപാരഭവനിൽ ചേർന്ന യോഗത്തിലാണ് ജില്ല നേതൃത്വത്തിെൻറ നിലപാടിനെതിരെ വിമർശനമുണ്ടായത്. യൂനിറ്റ് തലങ്ങളിൽ വ്യാപാരികൾക്കെതിരെ ഭരണകൂടം പ്രവർത്തിക്കുമ്പോൾ ജില്ല കമ്മിറ്റി മൗനം നടിക്കുകയാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അംഗങ്ങൾ തുറന്നടിച്ചു. യൂനിറ്റ് പ്രസിഡൻറ് മാമുഹാജി ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. അംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ജില്ല കമ്മിറ്റിക്ക് യൂനിറ്റിെൻറ പ്രതിഷേധം എഴുതിക്കൊടുക്കാനും യോഗം തീരുമാനിച്ചു. ശ്രീകണ്ഠപുരത്ത് ഇനി പ്ലാസ്റ്റിക്കിെൻറ പേരിൽ ഉദ്യോഗസ്ഥരുടെ പരിശോധന നടന്നാൽ ശക്തമായ സമരപരിപാടിയുമായി മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു. യോഗത്തിൽ യൂനിറ്റ് പ്രസിഡൻറ് സി.സി. മാമുഹാജി അധ്യക്ഷത വഹിച്ചു. സി.കെ. അലക്സ്, ഷാബി ഈപ്പൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.