പെരിങ്ങത്തൂർ: കരിയാടും പരിസരപ്രദേശങ്ങളിലും രാഷ്ട്രീയ, വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായിരുന്ന . അന്തിമോപചാരമർപ്പിക്കാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. മുസ്ലിംലീഗിെൻറ സജീവ സാരഥിയായി രാഷ്ട്രീയപ്രവർത്തനമാരംഭിച്ച അദ്ദേഹം പിന്നീട് 1995ൽ ഇന്ത്യൻ നാഷനൽ ലീഗിൽ അംഗമാവുകയായിരുന്നു. ദീർഘകാലം ഇടതുപക്ഷ സഹയാത്രികനായി രാഷ്ട്രീയമണ്ഡലങ്ങളിൽ നിറഞ്ഞുനിന്നു. 2014ൽ സി.പി.എം അംഗത്വം നേടി. കരിയാട് പുതുശ്ശേരി ബ്രാഞ്ചംഗമായ ഹമീദ് അനാരോഗ്യം ഏറെയുണ്ടായിട്ടും കഴിഞ്ഞ ലോക്കൽ സമ്മേളനത്തിൽ പ്രതിനിധിയായി പങ്കെടുത്തിരുന്നു. ഐ.ആർ.പി.സിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പ്രാരംഭഘട്ടം മുതൽതന്നെ സജീവമായി. പാനൂർ സോണൽ കമ്മിറ്റിയുടെ പ്രഥമ കമ്മിറ്റിയിൽതന്നെ അംഗമായി. പ്രഫസർ അബ്ദുൽ ഖാദർ കൾച്ചറൽ ഫോറത്തിെൻറ പാനൂർ ഏരിയയുടെ പ്രസിഡൻറായും പ്രവർത്തിച്ചു. 2010ലാണ് ചൊക്ലി ഡിവിഷനിൽനിന്ന് ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ചു ജില്ല പഞ്ചായത്തംഗമാകുന്നത്. ആരോഗ്യമന്ത്രി കെ.കെ. ശൈലജ, സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ, ജില്ല സെക്രേട്ടറിയറ്റംഗം എം. സുരേന്ദ്രൻ, ജില്ല കമ്മിറ്റിയംഗങ്ങളായ പി. ഹരീന്ദ്രൻ, കെ.കെ. പവിത്രൻ, കെ. ധനഞ്ജയൻ, പാനൂർ ഏരിയ സെക്രട്ടറി കെ.ഇ. കുഞ്ഞബ്ദുല്ല, എ.എൻ. ഷംസീർ എം.എൽ.എ, പാറക്കൽ അബ്ദുല്ല എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, കൂത്തുപറമ്പ് നഗരസഭ ചെയർമാൻ എം. സുകുമാരൻ, പാനൂർ നഗരസഭ ചെയർപേഴ്സൻ കെ.വി. റംല, യൂത്ത്ലീഗ് ദേശീയ സെക്രട്ടറി സി.കെ. സുബൈർ, മണ്ഡലം സെക്രട്ടറി വി. നാസർ, ഷാഹുൽ ഹമീദ്, കോൺഗ്രസ് നേതാക്കളായ വി. സുരേന്ദ്രൻ, കെ.പി. ഹാഷിം, ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി എൻ.കെ. അബ്ദുൽ അസീസ്, ജില്ല സെക്രട്ടറി കെ.പി. യൂസുഫ്, ജാഫർ അത്തോളി, വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി, ഖാലിദ് മൂസ നദ്വി, മുജാഹിദ് നേതാക്കളായ മുസ്തഫ ഫാറൂഖി, അലി മദനി മുറയൂർ ഉൾപ്പെടെ നിരവധിപേർ അന്തിമോപചാരമർപ്പിക്കാനായി തട്ടാൻകണ്ടി ഹമാസിലെത്തി. വ്യാഴാഴ്ച രാവിലെ പത്തോടെ കരിയാട് പുതുശ്ശേരി പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. പുതുശ്ശേരി മുക്കിൽ അനുശോചനയോഗവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.