മൂന്നു മണ്ഡലം കോൺഗ്രസിന് നഷ്​ടപ്പെട്ടേക്കാമെന്ന് സർ​േവ റിപ്പോർട്ട്

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ കോൺഗ്രസി​െൻറ സിറ്റിങ് സീറ്റിൽ മൂന്നെണ്ണം അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ടേക്കാമെന്ന് എ.ഐ.സി.സി സർേവ റിപ്പോർട്ട്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി സംസ്ഥാനത്ത് പാർട്ടി ചുമതലയേറ്റതിനെ തുടർന്നാണ് രണ്ടു സർേവസംഘത്തെ നിയോഗിച്ചത്. ജില്ലയിൽ ആകെയുള്ള ഏഴു നിയമസഭ മണ്ഡലങ്ങളിൽ ആറെണ്ണത്തിലും കോൺഗ്രസാണ് പ്രതിനിധാനം ചെയ്യുന്നത്. മുൻ മന്ത്രി അഭയചന്ദ്ര െജയിൻ പ്രതിനിധാനം ചെയ്യുന്ന മൂഡബിദ്രി, ജെ.ആർ. ലോേബായുടെ മംഗളൂരു സൗത്ത്, ശകുന്തള ഷെട്ടിയുടെ പുത്തൂർ എന്നീ മണ്ഡലത്തിലാണ് കോൺഗ്രസിന് ഭീഷണി. മന്ത്രി രമാനാഥ റൈ-ബണ്ട്വാൾ, മന്ത്രി യു.ടി. ഖാദർ-മംഗളൂരു, ബി.എ. മുഹ് യിദ്ദീൻ ബാവ-മംഗളൂരു നോർത്ത് എന്നിവയാണ് കോൺഗ്രസ് പ്രതിനിധാനംചെയ്യുന്ന മറ്റു മണ്ഡലങ്ങൾ. അതേസമയം, ബി.ജെ.പിയുടെ ഏക സീറ്റായ സുള്ള്യ സംവരണമണ്ഡലം കോൺഗ്രസിന് പിടിക്കാനാകുമെന്നും സർേവ പറയുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയിൽനിന്ന് കോൺഗ്രസിലേക്ക് മാറിയാണ് ശകുന്തള ഷെട്ടി പുത്തൂരിൽ ജയിച്ചത്. ഇവരുടെ സംഘ്പരിവാർ വിചാരങ്ങൾ കോൺഗ്രസിനെ പലപ്പോഴും കുഴക്കുന്നു. ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമീഷണറായിരുന്ന മലയാളി അഡൂർ ബി. ഇബ്രാഹീമിനെ പുത്തൂർ ക്ഷേത്രോത്സവ പരിപാടിയിൽ ഉൾപ്പെടുത്തിയതിനെതിരെ രംഗത്തുവന്ന് ശകുന്തള ഷെട്ടി കോൺഗ്രസിനെ കുഴക്കിയിരുന്നു. ലെജിസ്ലേറ്റിവ് കൗൺസിൽ ചീഫ് വിപ്പ് ഐവൻ ഡിസൂസ കണ്ണുവെക്കുന്ന മണ്ഡലമാണ് മൂഡബിദ്രി. ഇനിയൊരു അങ്കത്തിനില്ലെന്ന് പ്രഖ്യാപിച്ച സിറ്റിങ് എം.എൽ.എ അഭയചന്ദ്ര െജയിൻ ത​െൻറ പിൻഗാമിയായി യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് മിഥുൻ റൈയെ രംഗത്തിറക്കാനുള്ള ചരടുവലിയിലാണ്. െജയിനും ഡിസൂസയും തമ്മിൽ പരസ്യ ഏറ്റുമുട്ടൽവരെ നടക്കുന്നു. ക്രൈസ്തവ പ്രതിനിധിക്കായി കോൺഗ്രസ് നീക്കിവെച്ച മംഗളൂരു സൗത്തിലേക്കും ഐവൻ വരാമെന്ന ബോധത്തോടെ ലോബോക്ക് വേണ്ടിയുള്ള ലോബീയിങ്ങും നടക്കുന്നു. ഇതെല്ലാം വിപരീത ഫല ഘടകങ്ങളായാണ് ദേശീയനേതൃത്വം നിരീക്ഷിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.