കണ്ണൂർ: കേന്ദ്ര യുവജനകാര്യ- കായിക മന്ത്രാലയം പദ്ധതിപ്രകാരം നെഹ്‌റു യുവകേന്ദ്രത്തിനു കീഴിൽ നാഷനൽ യൂത്ത് വളൻറിയറായി നിയമിക്കപ്പെടുന്നതിന് സേവനതൽപരരായ യുവതീയുവാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. നെഹ്‌റു യുവകേന്ദ്ര നടപ്പാക്കുന്ന യുവജനക്ഷേമ പരിപാടികൾ സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകുകയും യൂത്ത് ക്ലബുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയുമാണ് പ്രവർത്തനം. പരിശീലനത്തിനുശേഷം ബ്ലോക്ക്തലത്തിൽ നിയോഗിക്കും. പ്രതിമാസം 5000 രൂപ ഓണറേറിയം ലഭിക്കും. പരമാവധി രണ്ടുവർഷമാണ് നിയമന കാലാവധി. എസ്.എസ്.എൽ.സിയാണ് അടിസ്ഥാനയോഗ്യത. ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ളവർ, കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർ, നെഹ്‌റു യുവകേന്ദ്രയിൽ അഫിലിയേറ്റ്ചെയ്ത യൂത്ത് ക്ലബുകളിലെ അംഗങ്ങൾ തുടങ്ങിയവർക്ക് മുൻഗണന. 2018 ഏപ്രിൽ ഒന്നിന് 18നും 29നും ഇടയിൽ പ്രായമുള്ളവരും ജില്ലയിൽ സ്ഥിരതാമസക്കാരുമാകണം. െറഗുലർ കോഴ്‌സിനു പഠിക്കുന്നവർ അപേക്ഷിക്കാൻ അർഹരല്ല. www.nyks.org എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓൺലൈനായോ കണ്ണൂർ നെഹ്‌റു യുവകേന്ദ്ര ഓഫിസിൽ നേരിട്ടോ മാർച്ച് 13നകം അപേക്ഷിക്കണം. ഫോൺ: 0497 2700881. ...............................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.