എൽ.എസ്​.എസ്​, യു.എസ്​.എസ്​: ജില്ലയിൽ 12858 പേർ പരീക്ഷയെഴുതി

കണ്ണൂർ: പൊതുവിദ്യാഭ്യാസ വകുപ്പ് ൈപ്രമറി സ്കൂൾ വിദ്യാർഥികൾക്ക് നടത്തുന്ന എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷ ജില്ലയിലെ നൂറോളം കേന്ദ്രങ്ങളിൽ നടന്നു. യോഗ്യത നേടിയ 12858 വിദ്യാർഥികളിൽ 7529 പേർ എൽ.എസ്.എസും 5329 പേർ യു.എസ്.എസും എഴുതി. സ്കോളർഷിപ് തുക 1000, 1500 രൂപയായി ഉയർത്തിയതിന് ശേഷമുള്ള ആദ്യത്തെ പരീക്ഷയാണ് ഇത്തവണ നടന്നത്. എല്ലാ കേന്ദ്രങ്ങളിലും ഉച്ചഭക്ഷണം, കുടിവെള്ളം എന്നിവ സജ്ജീകരിച്ചിരുന്നു. കുട്ടികൾക്ക് മലയാളം, ഇംഗ്ലീഷ് മീഡിയത്തിൽ ഉത്തരമെഴുതാൻ സൗകര്യമുണ്ടായിരുന്നു. ഒബ്ജക്ടിവ്, ഹ്രസ്വോത്തര ചോദ്യങ്ങളാണ് വന്നത്. പാഠപുസ്ത ചോദ്യങ്ങൾക്കുപുറമെ പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉണ്ടായിരുന്നു. രണ്ടു ഭാഗങ്ങളിലായി നടന്ന പരീക്ഷക്ക് എല്ലാ കേന്ദ്രങ്ങളിലും പ്രത്യേകം പരിശീലനം നേടിയ ചീഫ്, ഡെപ്യൂട്ടി ചീഫ്, ഇൻവിജിലേറ്റർമാർ നേതൃത്വം നൽകി. ജില്ല മോണിറ്ററിങ് ടീം അംഗങ്ങളായ ഡി.ഡി.ഇ യു. കരുണാകരൻ, ഡയറ്റ് പ്രിൻസിപ്പൽ കെ. പ്രഭാകരൻ, എസ്.എസ്.എ ജില്ല േപ്രാജക്ട് ഓഫിസർ ഡോ. പി.വി. പുരുഷോത്തമൻ എന്നിവർ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.