സഹോദര​െൻറ നീറുന്നസ്​മരണകളുമായി അവർ സമരപ്പന്തലിലെത്തി

കണ്ണൂർ: തിങ്ങിനിറഞ്ഞ പ്രവർത്തകർക്കിടയിലൂടെ കെ. സുധാകരന് സമീപത്തേക്ക് നടക്കുേമ്പാൾ അവർ മൂന്നുപേർക്കും ദുഃഖം നിയന്ത്രിക്കാനായില്ല. സുധാകരന് അടുത്തെത്തിയ അവർ ദുഃഖം കടിച്ചമർത്തി പറഞ്ഞു; 'സഹോദര​െൻറ കൊലയാളികളെ മുഴുവനായും നിയമത്തിനുമുന്നിൽ കൊണ്ടുവരണം'. എടയന്നൂരിൽ കൊല്ലപ്പെട്ട ഷുഹൈബി​െൻറ സഹോദരികളായ സുമയ്യ, ഷർമിന, ഷമീമ എന്നിവരാണ് നിരാഹാരസമരം അനുഷ്ഠിക്കുന്ന കോൺഗ്രസ് നേതാവ് കെ. സുധാകരനെ കാണാൻ ശനിയാഴ്ച വൈകീട്ട് സമരപ്പന്തലിൽ എത്തിയത്. തങ്ങളുടെ ഇക്ക കൊല്ലപ്പെട്ടശേഷം ഇനിയൊരു രക്തസാക്ഷി ഇല്ലാത്ത സാഹചര്യമുണ്ടാക്കാൻ പ്രയത്നിക്കണമെന്ന് പറയുേമ്പാൾ അവരുടെ വാക്കുകൾ ഇടറിയിരുന്നു. കൊലക്കത്തിക്കിരയായി വിട്ടുപിരിഞ്ഞ കൂടപ്പിറപ്പി​െൻറ കൊലയാളികളെ നിയമത്തിന് മുന്നിലെത്തിക്കാനുള്ള പോരാട്ടത്തിന് ഐക്യദാർഢ്യവുമായി കുടുംബവും ഒപ്പമുണ്ടെന്ന് അവർ പറഞ്ഞു. യഥാർഥപ്രതികളെ പിടിക്കാൻ സി.ബി.ഐ അന്വേഷണംതന്നെ വേണമെന്നും സഹോദരിമാർ ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനിയോടും സഹപ്രവർത്തകരോടും കണ്ണുനീർ പൊഴിച്ച് യാത്ര പറഞ്ഞാണ് ആ സഹോദരിമാർ സമരപ്പന്തലിൽനിന്ന് മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.