തയ്യൽ ​െതാഴിലാളി പെൻഷൻ ഉടൻ വിതരണം ചെയ്യണം

കണ്ണൂര്‍: മുടങ്ങിക്കിടക്കുന്ന തയ്യൽ െതാഴിലാളി പെൻഷൻ കുടിശ്ശിക സഹിതം ഉടൻ വിതരണം ചെയ്യണമെന്ന് കേരള സ്റ്റേറ്റ് ടെയ്ലേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സർവിസ് അനുസരിച്ച് പെൻഷൻതുക ആനുപാതികമായി വർധിപ്പിക്കുക, നിർത്തലാക്കിയ പ്രസവാനുകൂല്യം ഉടൻ വിതരണം ചെയ്യുക, തയ്യൽ തൊഴിൽ ഇ.എസ്.െഎ പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. കോർപറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ല പ്രസിഡൻറ് കാരായി സുരേഷ് അധ്യക്ഷത വഹിച്ചു. രാമന്‍ ചെന്നിക്കര, കെ. രാജന്‍, കെ.പി. രാമകൃഷ്ണന്‍, എം.പി. മോഹനന്‍, ലീലാമ്മ കോറോത്ത്, കെ.പി. ദിനേശ്, പി.കെ. ജയകൃഷ്ണന്‍ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കാരായി സുരേഷ് (പ്രസി), വത്സമ്മ മാത്യു, കെ.കെ. രോഹിണി, എം. അനിൽകുമാർ (വൈസ് പ്രസി), കെ. രാജൻ (സെക്ര), കെ.പി. പങ്കജാക്ഷൻ, എം. മംഗള, ലൂസി സൈമൺ (ജോ. സെക്ര), പി.കെ. ജയകൃഷ്ണൻ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.