കൊലപാതക രാഷ്ട്രീയത്തെ ഒറ്റക്കെട്ടായി എതിർക്കണം -കെ.എൻ.എം കണ്ണൂർ: ജില്ലയിൽ വർധിക്കുന്ന കൊലപാതകരാഷ്ട്രീയത്തെ ഒറ്റക്കെട്ടായി എതിർക്കാൻ എല്ലാ രാഷ്ട്രീയ-സാമൂഹിക-മത സംഘടനകളും മുന്നോട്ടുവരണമെന്ന് കെ.എൻ.എം ജില്ല പ്രവർത്തക ക്യാമ്പ് ആവശ്യപ്പെട്ടു. സമാധാനത്തിനുേവണ്ടിയുള്ള ബോധവത്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ക്യാമ്പ് തീരുമാനിച്ചു. സംസ്ഥാന നിർവാഹകസമിതി അംഗം പി.കെ. ഇബ്രാഹീം ഹാജി ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ ഡോ. എ.എ. ബഷീർ അധ്യക്ഷത വഹിച്ചു. ഡോ. സുൽഫിക്കർ അലി, മഹ്മൂദ് വാരം, ഇസ്ഹാഖലി കല്ലിക്കണ്ടി, അബ്ദുലത്തീഫ് വെള്ളൂർ, ടി.പി. മുസ്തഫ, എം. മുനീർ മാസ്റ്റർ, യാക്കൂബ് എലാങ്കോട്, നൗഷാദ് സ്വലാഹി, കബീർ കരിയാട്, അലി ശ്രീകണ്ഠപുരം, ടി.വി. അബ്ദുറഹ്മാൻ മാസ്റ്റർ, പി.എ. ഫൈസൽ, എം.പി. നിസാമുദ്ദീൻ, ഇ.കെ. മുഹമ്മദ് സാദിഖ്, നിഷാൻ സിദ്ദീഖ്, കെ.വി. മുഹമ്മദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.