കണ്ണൂർ: ബി.എസ്.എൻ.എൽ കാഷ്വൽ കോൺട്രാക്ട് ലേബേഴ്സ് യൂനിയെൻറ നേതൃത്വത്തിൽ കരാർതൊഴിലാളികൾ ബി.എസ്.എൻ.എൽ ജനറൽ മാനേജർ ഒാഫിസ് പടിക്കൽ ധർണ നടത്തി. മുഴുവൻ തൊഴിലാളികൾക്കും എല്ലാ മാസവും ഏഴിനകം വേതനം നൽകുക, തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറക്കാനുള്ള തീരുമാനം ഉപേക്ഷിക്കുക, റീജനൽ ലേബർ കമീഷണറുടെ ഉത്തരവ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. സി.െഎ.ടി.യു ജില്ല സെക്രട്ടറി കെ. അശോകൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ല വൈസ് പ്രസിഡൻറ് കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.വി. രാജൻ, എം. ജനാർദനൻ, വി.വി. കൃഷ്ണൻ, എം. രാജേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.