ഷുഹൈബി​െൻറ വീട്​ സന്ദർശിക്കാത്തതിൽ പ്രതിഷേധം

കണ്ണൂർ: കൊലപാതകം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ പ്രതിനിധികൾ ഷുഹൈബി​െൻറ വീട്ടിൽ പോകാത്തതിൽ സമാധാന കമ്മിറ്റി യോഗത്തിൽ വിമർശനം. ജില്ല കലക്ടർപോലും ഷുഹൈബി​െൻറ വീട്ടിൽ പോകാത്തത് ശരിയായില്ലെന്ന് െഎ.എൻ.എൽ, കോൺഗ്രസ്-എസ് പ്രതിനിധികൾ കുറ്റപ്പെടുത്തി. ഷുഹൈബ് വധത്തെത്തുടർന്ന് വിളിച്ചുചേർത്ത സർവകക്ഷി സമാധാനയോഗത്തിൽനിന്ന് യു.ഡി.എഫ് വിട്ടുനിൽക്കാനുണ്ടായ സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സി.പി.െഎ പ്രതിനിധി പറഞ്ഞു. യു.ഡി.എഫ് വിട്ടുനിൽക്കാനിടയായത് ജില്ല ഭരണകൂടത്തി​െൻറ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നും അവർ പറഞ്ഞു. സി.പി.എമ്മുകാരാണ് കുഴപ്പമുണ്ടാക്കുന്നതെന്ന് ബി.ജെ.പി പ്രതിനിധികൾ കുറ്റപ്പെടുത്തി. മുഴുവൻസമയം പെങ്കടുത്ത മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി യോഗത്തിൽ മൗനംപാലിച്ചു. താേഴ തട്ടിലുള്ള അണികൾ തെറ്റുചെയ്താലും ജില്ല നേതൃത്വത്തിന് ഉത്തരവാദിത്തമുണ്ടെന്ന് വെൽെഫയർ പാർട്ടി പ്രതിനിധികൾ പറഞ്ഞു. യു.ഡി.എഫ് ബഹിഷ്കരിച്ച യോഗത്തിൽ വിവിധ പാർട്ടി പ്രതിനിധികളായി പി. ജയരാജൻ, കെ.പി. സഹദേവൻ, കെ.കെ. രാഗേഷ് എം.പി, വത്സൻ തില്ലേങ്കരി, സത്യപ്രകാശ്, സി. രവീന്ദ്രൻ, സി.പി. ഷൈജൻ, പ്രസന്നൻ പള്ളിപ്രം, മുഹമ്മദ് ഇംത്യാസ്, താജുദ്ദീൻ മട്ടന്നൂർ, കെ.സി. ജേക്കബ്, ഇ.പി.ആർ. വേശാല, ബഷീർ പുന്നാട്, കെ.പി. പ്രശാന്ത്, വി. ദിവാകരൻ, വർക്കി വട്ടപ്പാറ, ഗോപാലൻ, സി. വത്സൻ തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.