പാർട്ടികൾ ജനവികാരം മനസ്സിലാക്കിയില്ലെങ്കിൽ ചര​ിത്രം മാപ്പു നൽകില്ല ^ മന്ത്രി ബാലൻ

പാർട്ടികൾ ജനവികാരം മനസ്സിലാക്കിയില്ലെങ്കിൽ ചരിത്രം മാപ്പു നൽകില്ല - മന്ത്രി ബാലൻ കണ്ണൂർ: ഉത്തരവാദപ്പെട്ട രാഷ്ട്രീയപ്രസ്ഥാനങ്ങൾ ജനവികാരം മനസ്സിലാക്കിയില്ലെങ്കിൽ ചരിത്രം അവർക്ക് മാപ്പു നൽകില്ലെന്ന് മന്ത്രി എ.കെ. ബാലൻ. കലക്ടറേറ്റിൽ സമാധാനയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷുഹൈബ് വധം ദൗർഭാഗ്യകരമായ സംഭവമാണ്. ആവർത്തിക്കാതിരിക്കാൻ ജനങ്ങളോട് പ്രതിബദ്ധതയുള്ള പാർട്ടികൾക്ക് ബാധ്യതയുണ്ട്. രണ്ടുപേരെ പിടികൂടിയിട്ടുണ്ട്. എല്ലാ പ്രതികളെയും വൈകാതെ പിടികൂടും. പ്രതികളെ പിടികൂടുന്നതിനാണ് സർക്കാർ ആദ്യപരിഗണന നൽകിയത്. സമാധാനയോഗത്തിന് ശേഷം പ്രതിപക്ഷത്തെക്കൂടി വിശ്വാസത്തിലെടുത്ത് വീട്ടിൽ പോകാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. സമാധാനയോഗം യു.ഡി.എഫ് ബഹിഷ്കരിച്ചതിനാൽ അവർ ഇല്ലാതെ വീട്ടിൽ പോയി സീൻ ഉണ്ടാക്കേണ്ടതില്ല എന്ന് കരുതിയാണ് പോകാത്തത്. സാേങ്കതികപ്രശ്നത്തി​െൻറ പേരിൽ യു.ഡി.എഫ് സമാധാനയോഗം ബഹിഷ്കരിച്ചത് നിർഭാഗ്യകരമാണ്. ക്ഷണിക്കാത്ത ആൾ വന്നു. വേദിയിൽ ഇരുന്നുവെന്നതാണ് പ്രശ്നം. െക.കെ. രാഗേഷ് എം.പി വന്നത് പാർട്ടി പ്രതിനിധിയായാണ്. സി.പി.എമ്മിന് രണ്ടിന് പകരം മൂന്ന് എന്നത് ഒരാളെ ഒഴിവാക്കി പരിഹരിക്കാം എന്നും പറഞ്ഞതാണ്. എന്നിട്ടും ബഹിഷ്കരിച്ചത് യു.ഡി.എഫ് എം.എൽ.എമാരുടെ വല്ലാത്ത സമീപനമായിപ്പോയി. പ്രതിപക്ഷത്തി​െൻറ ആവശ്യം പരിഗണിച്ചാണ് യോഗം വിളിച്ചത്. ഷുഹൈബി​െൻറ മൃതദേഹത്തി​െൻറ ചിത്രവുമായി വന്നത് യോഗം അലേങ്കാലപ്പെടുത്താൻ തീരുമാനിച്ചതിനാലാണെന്ന് കരുതുന്നുവെന്നും മന്ത്രി തുടർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.