നൗഷാദി​െൻറ വെളിപ്പെടുത്തൽ കോൺഗ്രസ്​ ആരോപണം ശരിവെക്കുന്നു ^എം.എം. ഹസൻ

നൗഷാദി​െൻറ വെളിപ്പെടുത്തൽ കോൺഗ്രസ് ആരോപണം ശരിവെക്കുന്നു -എം.എം. ഹസൻ കണ്ണൂർ: കൊല ചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനോടൊപ്പം വെേട്ടറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നൗഷാദി​െൻറ വെളിപ്പെടുത്തൽ കോൺഗ്രസി​െൻറ ആരോപണം ശരിവെക്കുന്നതാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. കേസിൽ അറസ്റ്റ്ചെയ്യപ്പെട്ട ആകാശ് വെട്ടുന്നതായി കണ്ടില്ലെന്നാണ് നൗഷാദ് ചൊവ്വാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചത്. കണ്ണൂരിൽ കോൺഗ്രസ് നേതാക്കളുടെ യോഗത്തിൽ പെങ്കടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷുഹൈബ് വധത്തിൽ പൊലീസ് അന്വേഷണം നീതിപൂർവമല്ല. നിഷ്പക്ഷമായ അന്വേഷണത്തിന് കേസ് സി.ബി.െഎയെ ഏൽപിക്കണം. അന്വേഷണസംഘം റെയ്ഡ് നടത്തുന്നതുപോലും സി.പി.എമ്മുകാർക്ക് ചോർത്തി നൽകുകയാണ്. കേസിൽ പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തണം. അറസ്റ്റിലായവർ പിണറായിക്കും പി. ജയരാജനുമൊപ്പമുള്ള ഫോേട്ടാകൾ പുറത്തുവന്ന സാഹചര്യത്തിൽ ഇവർ തമ്മിലുള്ള ബന്ധം ജനങ്ങൾ തിരിച്ചറിഞ്ഞു. ഷുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തിലെ ഗൂഢാലോചനയും പുറത്തുകൊണ്ടുവരണം. കേസന്വേഷണത്തിൽ ജില്ല പൊലീസ് മേധാവി നിഷ്പക്ഷത പുലർത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.