പ്രതിഷേധത്തിന് കരുത്തുപകർന്ന് സംസ്ഥാന നേതാക്കൾ കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിലെ മുഴുവൻ പ്രതികളെയും നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കെ. സുധാകരൻ നടത്തുന്ന ഉപവാസ സമര വേദിയിൽ രണ്ടാം നാളിൽ പ്രതിഷേധത്തിന് കരുത്തുപകരാനെത്തിയത് ആയിരങ്ങൾ. കൊലപാതക രാഷ്ട്രീയത്തിന് അറുതിവരുത്തണമെന്ന ആഹ്വാനവുമായി യു.ഡി.എഫിെൻറ പ്രമുഖ നേതാക്കൾ സമരപന്തലിലെത്തിയതും സമരാവേശമുയർത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, സി.എം.പി നേതാവ് സി.പി. ജോൺ, വി.ടി. ബൽറാം എം.എൽ.എ തുടങ്ങിയവർ സമരത്തെ അഭിവാദ്യം ചെയ്തു. ക്രിമിനലുകളെ കയറൂരിവിട്ടതോടെ കേരളത്തിലെ സമാധാനാന്തരീക്ഷം തകർന്നതായി നേതാക്കൾ അഭിപ്രായപ്പെട്ടു. ഡമ്മി പ്രതികളെ ഹാജരാക്കി കേസ് അവസാനിപ്പിക്കാനാവില്ലെന്ന് നേതാക്കൾ ചൊവ്വാഴ്ചയും ആവർത്തിച്ചു. മുഴുവൻ യഥാർഥ പ്രതികളെയും നിയമത്തിനുമുന്നിൽ കൊണ്ടുവരുംവരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് നേതാക്കൾ വ്യക്തമാക്കി. കെ. സുധാകരൻ പ്രഖ്യാപിച്ച 48 മണിക്കൂർ സത്യഗ്രഹം തുടരുമെന്ന പ്രതിപക്ഷ നേതാവിെൻറ പ്രഖ്യാപനം സമരപന്തലിലെത്തിയവർ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. വിവിധ ജില്ലകളിൽ നിന്നായി നൂറുകണക്കിനാളുകളാണ് സമരനായകന് അഭിവാദ്യമർപ്പിക്കാനെത്തിയത്. കാസർകോട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകരാണ് സമരപന്തലിൽ അഭിവാദ്യവുമായെത്തിയത്. സ്കൂൾ വിദ്യാർഥികളുൾെപ്പടെ നൂറു കണക്കിനാളുകൾ സമരേവദിയിലെത്തി സുധാകരന് അഭിവാദ്യം േനർന്നു. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.സി. ജോസഫ് എം.എൽ.എ, സണ്ണി ജോസഫ് എം.എൽ.എ, എ.പി. അബ്ദുല്ലക്കുട്ടി, സുമ ബാലകൃഷ്ണൻ, മുഹമ്മദ് ഷമ്മാസ്, സുധീപ് ജെയിംസ് തുടങ്ങിയവർ സമരപന്തലിൽ സജീവസാന്നിധ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.