കാസർകോട്: ജില്ലയിൽ ഡി.സി.സി, ബ്ലോക്ക്, മണ്ഡലം ഭാരവാഹികളുടെ പുനഃസംഘടന പൂർത്തീകരിക്കാൻ എ, െഎ വിഭാഗങ്ങളുടെ സമവായ കമ്മിറ്റിക്ക് കെ.പി.സി.സി രൂപം നൽകി. ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ കൺവീനറായ കമ്മിറ്റിയിൽ ഐ വിഭാഗത്തെ പ്രതിനിധാനംചെയ്ത് കെ.പി.സി.സി അംഗങ്ങളായ കെ. നീലകണ്ഠൻ, അഡ്വ. സി.കെ. ശ്രീധരൻ, എ വിഭാഗത്തിൽനിന്ന് ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. എ. ഗോവിന്ദൻ നായർ, കെ.വി. സുധാകരൻ എന്നിവർ അംഗങ്ങളാണ്. 41 മണ്ഡലം കമ്മിറ്റികളാണ് ജില്ലയിൽ നിലവിലുള്ളത്. പുനഃസംഘടനയോടെ ഇതിൽ മിക്ക മണ്ഡലം പ്രസിഡൻറുമാർക്കും സ്ഥാനനഷ്ടം സംഭവിച്ചേക്കുമെന്നാണ് സൂചന. ഇരുപതിൽ കൂടുതൽ ബൂത്ത്കമ്മിറ്റികളുള്ള മണ്ഡലം കമ്മിറ്റികൾ വിഭജിക്കും. ബൂത്ത് കമ്മിറ്റികളുടെ പുനഃസംഘടന ഫെബ്രുവരി 28നകം പൂർത്തീകരിക്കും. ബ്ലോക്ക്, മണ്ഡലം ഭാരവാഹികളുടെ എണ്ണം പകുതിയായി കുറക്കും. ബ്ലോക്ക് കമ്മിറ്റികളിലും മാറ്റം വരുത്തും. ഒരു ബ്ലോക്കിൽനിന്ന് ആറ് ഡി.സിസി അംഗങ്ങളെയാണ് തെരഞ്ഞെടുക്കുക. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പിെൻറ ഭാഗമായി മണ്ഡലം, ബ്ലോക്ക്, ജില്ല സമ്മേളനങ്ങൾ മേയ് മാസത്തോടെ പൂർത്തീകരിക്കാനും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.