കരിയര്‍ ഗൈഡന്‍സ് സെമിനാര്‍

കാസര്‍കോട്: ഫെഡറേഷന്‍ ഓഫ് െറസിഡൻറ്സ് അസോസിയേഷന്‍ ഓഫ് കാസര്‍കോട് ഡിസ്ട്രിക്ട് (ഫ്രാക്) ആഭിമുഖ്യത്തില്‍ ജില്ലതല എജുക്കേഷനല്‍ കൗണ്‍സലിങ് ആൻഡ് കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ 'ദിശ 2018' സംഘടിപ്പിക്കുന്നു. പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കള്‍ അനുഭവിക്കുന്ന സമ്മര്‍ദം അകറ്റുന്നതിനും പരീക്ഷകളെ നേരിടുന്നതിനുള്ള നൂതനരീതികൾ, തൊഴില്‍ സാധ്യതകളുള്ള പുതിയ കോഴ്‌സുകള്‍ എന്നിവ പരിചയപ്പെടുത്തും. ഫെബ്രുവരി 24ന് രാവിലെ 9.30ന് കാസർകോട് പുതിയ ബസ്സ്റ്റാൻഡ് പരിസരത്തുള്ള കാസര്‍കോട് സര്‍വിസ് സഹകരണ ബാങ്ക് ഹാളിലാണ് സെമിനാർ. എസ്.സി.ഇ.ആര്‍.ടി റിസോഴ്സ്പേഴ്സൻ പി. ജ്യോതിഷ്‌പോള്‍ ക്ലാസെടുക്കും. ജില്ലയിലെ െറസിഡൻറ്സ് അസോസിയേഷനുകളില്‍നിന്നുമുള്ള രക്ഷിതാക്കള്‍ക്ക് പങ്കെടുക്കാമെന്ന് ഫ്രാക് പ്രസിഡൻറ് ജി.ബി. വത്സൻ, ജനറല്‍ സെക്രട്ടറി എം. പത്മാക്ഷന്‍ എന്നിവര്‍ അറിയിച്ചു. ഫോൺ: 9447439434.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.