പാനൂർ: പാലത്തായി പുഴയുടെ കൊല്ലക്കൽ പാലം മുതൽ ഉത്തരം പള്ളി താഴെവരെ പുഴ ഭിത്തി കെട്ടുന്നതിെൻറ ഭാഗമായി നടക്കുന്ന നിർമാണ പ്രവർത്തനത്തിനെതിരെ വ്യാപക പരാതി. പുഴ ഭിത്തി കെട്ടാൻ നീക്കിയ മണ്ണ് മുഴുവനായും പുഴയിൽ തന്നെയാണ് നിക്ഷേപിക്കുന്നത്. മണ്ണ് പുഴയിൽ നിന്ന് നീക്കം ചെയ്യാത്തതിനാൽ പുഴയുടെ ഭൂരിഭാഗവും നികന്നുകൊണ്ടിരിക്കുകയാണ്. പുഴയോരം സംരക്ഷിക്കുന്ന കൈതച്ചെടി മുഴുവനും വെട്ടി പുഴയിൽത്തന്നെയാണ് നിക്ഷേപിക്കുന്നത്. വേനലിൽ കടുത്ത ജലക്ഷാമം അനുഭവിക്കുന്ന പ്രദേശമായതിനാൽ ജനങ്ങൾ അലക്കാനും കുളിക്കാനും ഉപയോഗിക്കുന്ന ജലം ഇപ്പോൾ പൂർണമായും മലിനമായിരിക്കുകയാണ്. പുഴ സംരക്ഷണത്തിെൻറ ഭാഗമായി നടത്തുന്ന പദ്ധതി ഇപ്പോൾ പാലത്തായി പുഴയെ നശിപ്പിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. ഈ രീതിയിൽ തുടരുന്ന പക്ഷം പ്രവൃത്തി തടയാനൊരുങ്ങുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.