കൂത്തുപറമ്പ്: കണ്ണവത്ത് ആദിവാസി യുവാവ് ദുരൂഹസാഹചര്യത്തിൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കോൺഗ്രസ് പ്രവർത്തകനും വെങ്ങളം കോളനിക്ക് സമീപത്തെ കരിയാടൻ കുഞ്ഞെൻറ മകനുമായ പ്രദീപൻ എന്ന സജീവനാണ് (40) മരിച്ചത്. തിങ്കളാഴ്ച വൈകീട്ടോടെ കണ്ണവം ഫോറസ്റ്റിനകത്തെ പാറക്കെട്ടുകൾക്കിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. തോക്ക് കൈകാര്യം ചെയ്യുമ്പോൾ അബദ്ധത്തിൽ വെടി പൊട്ടിയതാണെന്നാണ് പ്രാഥമിക സൂചന. മുഖത്ത് വെടിയേറ്റ മൃതദേഹം പാറക്കൂട്ടങ്ങൾക്കിടയിൽ കമിഴ്ന്നുവീണ നിലയിലാണ് ഉണ്ടായിരുന്നത്. സമീപത്തുനിന്ന് തിരനിറച്ച ലൈസൻസില്ലാത്ത തോക്കും കണ്ടെത്തിയിട്ടുണ്ട്. ഇത് പൊലീസ് കസ്റ്റഡിയിലെടുത്തു പുറംലോകവുമായി കൂടുതൽ ബന്ധങ്ങളില്ലാത്ത ആദിവാസി കോളനിയിൽ തോക്ക് കണ്ടെത്തിയതിൽ ആശങ്ക ഉയർന്നിട്ടുണ്ട്. അറക്കൽ കോളനിയിലെ കോൺഗ്രസിെൻറ സജീവ പ്രവർത്തകനാണ് മരിച്ച സജീവൻ. കണ്ണവം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ചശേഷം വൈകീട്ടോടെ കണ്ണവത്ത് സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.