275 വീടുകൾ പൂർത്തിയായി കണ്ണൂർ: ലൈഫ് മിഷൻ ആദ്യഘട്ടത്തിൽ നടപ്പാക്കുന്ന പാതിവഴിയിലായ വീടുകളുടെ നിർമാണം ഫെബ്രുവരിയോടെ തീർക്കാനാവുമെന്ന് അവലോകന യോഗം. രണ്ടാംഘട്ട വീടുകളുടെ നിർമാണം ഏപ്രിലിൽ തുടങ്ങാനും യോഗം തീരുമാനിച്ചു. 3109 വീടുകളിൽ 275 എണ്ണം പൂർത്തിയായി. ബാക്കിയുള്ളവയുടെ നിർമാണം പുരോഗമിച്ചുവരുകയാണ്. മാർച്ച് അവസാനത്തോടെ മുഴുവൻ വീടുകളും പൂർത്തീകരിക്കുകയാണ് ജില്ല മിഷെൻറ ലക്ഷ്യം. എണ്ണൂറിലേറെ വീടുകളുടെ മേൽക്കൂര നിർമാണം കഴിഞ്ഞു. ഇനി വാതിലുകളും ജനലുകളും പിടിപ്പിക്കൽ, കക്കൂസ് നിർമാണം എന്നിവയാണ് അവശേഷിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പട്ടികജാതി- പട്ടികവർഗ വകുപ്പുകൾ, ന്യൂനപക്ഷ,- ഫിഷറീസ് വകുപ്പുകൾ എന്നിവക്ക് കീഴിലുള്ള വിവിധ പദ്ധതികളിൽ നിർമാണം പൂർത്തിയാക്കാത്ത വീടുകളാണ് ലൈഫ് മിഷെൻറ ആദ്യഘട്ടത്തിൽ പൂർത്തിയാക്കുന്നത്. ത്രിതല പഞ്ചായത്തുകളും ബന്ധപ്പെട്ട വകുപ്പുകളും ഇതിന് ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ജില്ല പഞ്ചായത്ത് വിഹിതമായ 2.5 കോടി രൂപയിൽ രണ്ട് കോടി രൂപ പഞ്ചായത്തുകൾക്ക് കൈമാറുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്. ഒന്നോ രണ്ടോ ദിവസത്തിനകം ഫണ്ട് പഞ്ചായത്തുകൾക്ക് ലഭിക്കും. രണ്ടാംഘട്ടത്തിൽ വീടില്ലാത്തവർക്ക് പാർപ്പിട സൗകര്യമൊരുക്കാനാണ് പദ്ധതി. സ്വന്തമായി ഭൂമിയുള്ള ഭവനരഹിതരുടെ വിഭാഗത്തിൽ നഗരസഭകളിൽ 510ഉം ഗ്രാമപഞ്ചായത്തുകളിൽ 4236ഉം കുടുംബങ്ങളാണ് ഗുണഭോക്താക്കൾ. ഇവർക്ക് വീടുവെക്കാൻ സാമ്പത്തിക സഹായം നൽകുന്നതിെൻറ ആദ്യപടിയായി മാർച്ച് പകുതിയോടെ കരാറിൽ ഒപ്പുവെക്കും. ഏപ്രിലിൽ പണി ആരംഭിക്കും. അതേസമയം, ജില്ലയിലെ 8429 ഭൂരഹിതരായ ഭവനരഹിതർക്കായി ഭവന സമുച്ചയങ്ങൾ നിർമിക്കുന്ന പദ്ധതിയുടെ പ്രാരംഭ നടപടികൾ ആരംഭിച്ചു. കടമ്പൂർ പഞ്ചായത്തിലാണ് ആദ്യ ഭവനസമുച്ചയം നിർമിക്കുന്നത്. ജില്ലയിൽ വിവിധ സ്ഥലങ്ങളിലായി ഇതിനായി 15 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. നഗരസഭകളിൽ 4209ഉം ഗ്രാമപഞ്ചായത്തുകളിൽ 4220ഉം പേരാണ് സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തവരുടെ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈഫ് മിഷൻ ഡെപ്യൂട്ടി സി.ഇ.ഒ സാബുക്കുട്ടൻ നായർ, േപ്രാഗ്രാം മാനേജർ ബി. അനീഷ്, ദാരിദ്യ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ കെ.എം. രാമകൃഷ്ണൻ, ലൈഫ് മിഷൻ കോ ഓഡിനേറ്റർ കെ.എൻ. അനിൽ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.