കണ്ണൂർ: ഷുഹൈബിെൻറ മരണം കോൺഗ്രസ് ആഘോഷിക്കുകയാണെന്നും, മരണം ആഘോഷിച്ച് ഗ്രൂപ് താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള മത്സരമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജെൻറ ഫേസ്ബുക് പോസ്റ്റ്. ഓരോ ഗ്രൂപ് നേതാവും 'ഞാൻ മുമ്പിൽ, ഞാൻ മുമ്പിൽ' എന്ന് പ്രകടിപ്പിക്കാനാണ് ശ്രമമിക്കുന്നത്. അവരുടെ തമ്മിലടി ചിന്തിക്കുന്നവർക്കെല്ലാം തിരിച്ചറിയാനാവുന്നുണ്ട്്. ഷുഹൈബിെൻറ മരണവുമായി ബന്ധപ്പെട്ട് യഥാർഥ കുറ്റവാളികളെ കണ്ടെത്തുകയല്ല കോൺഗ്രസിെൻറ ഉദ്ദേശ്യം. ഈ സംഭവം ഉപയോഗിച്ച് സി.പി.എമ്മിനെ ഇടിച്ചുതാഴ്ത്താനാവുമോ എന്നാണ് കോൺഗ്രസ് നോക്കുന്നത്. കോൺഗ്രസ് നടത്തിയ രാഷ്ട്രീയ കൊലപാതകങ്ങളും പോസ്റ്റിൽ അക്കമിട്ട് പറയുന്നുണ്ട്. ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം മഹാത്മാഗാന്ധി വധമാണ്. അതിൽ കൊലപാതകികൾക്ക് ആർ.എസ്.എസുമായിട്ടുള്ള ബന്ധം പലകുറി ചർച്ച ചെയ്തതാണ്. കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം കോൺഗ്രസിെൻറ ചരിത്രം എഴുതിയ മൊയാരത്ത് ശങ്കരേൻറതാണ്. മലബാറിലെങ്ങും കാൽനടയായി സഞ്ചരിച്ച് ദേശീയ സ്വാതന്ത്ര്യ സമരത്തിലേക്ക് യുവാക്കളെ നയിച്ച ആ കർമഭടനെ തല്ലിക്കൊന്നത് കോൺഗ്രസിെൻറ കുറുവടിപ്പട ആയിരുന്നു. ഗാന്ധിവധം 1948 ജനുവരി 30നായിരുന്നെങ്കിൽ മൊയാരത്ത് ശങ്കരൻ വധം 1948 മേയ് 13നായിരുന്നു. ആദ്യമായി ബോംബെറിഞ്ഞു രാഷ്ട്രീയ എതിരാളിയെ വധിച്ച കേസിൽ ഏഴ് വർഷം ശിക്ഷിക്കപ്പെടുകയും തടവിൽ നിന്ന് പുറത്തുവന്നതിനുശേഷം കെ.പി.സി.സി അംഗമായി തുടരുകയും ചെയ്യുന്ന മാന്യദേഹം ഇന്ന് അക്രമവിരുദ്ധ സത്യഗ്രഹ പന്തലിൽ ഞെളിഞ്ഞുനടക്കുകയാണ്. ബി.ജെ.പിയിൽ ചേരാൻ ചെന്നൈയിൽ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ കണ്ണൂരിലെ കോൺഗ്രസ് നേതാവാണ് സത്യഗ്രഹ പന്തലിലിരിക്കുന്നതെന്നും കെ.സുധാകരനെ ലക്ഷ്യമിട്ട് പോസ്റ്റിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.