മട്ടന്നൂര്‍: ഷുഹൈബ് വധക്കേസില്‍ അറസ്റ്റിലായവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായും സി.പി.എം ജില്ല സെക്രട്ടറിയുമായും അടുത്ത ബന്ധമുണ്ടെന്നത് ഗൗരവതരമാണെന്ന് കെ.പി.സി.സി മുന്‍ പ്രസിഡൻറ് വി.എം സുധീരന്‍. എടയന്നൂരില്‍ ഷുഹൈബിെൻറ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ സി.പി.എമ്മിെൻറ ഉന്നത നേതാക്കളുടെ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നു. സി.പി.എം സ്വീകരിക്കുന്ന നയം രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുകയെന്നതാണെന്നും അദ്ദേഹം പറഞ്ഞു. സജീവ് ജോസഫ്, സുരേഷ് ബാബു എളയാവൂര്‍, കെ.വി. ജയചന്ദ്രന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.